ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് കൊൽക്കത്തയിലെത്തി ഭാര്യ മാതാവിനെയും വധിച്ച് യുവാവ് സ്വയം ജീവൻ അവസാനിപ്പിച്ചു.

ബെംഗളൂരു : ഭാര്യയെ കൊന്നു തള്ളി. ശേഷം കിലോമീറ്ററുകൾ താണ്ടി കൊൽക്കത്തയിൽ എത്തി ഭാര്യയുടെ മാതാവിനെയും. ഒടുവില്‍ സ്വയം ജീവിതം അവസാനിപിച്ചു.

വിവാഹമോചന കേസിന്റെ നടപടികള്‍ കോടതിയില്‍ നടക്കുന്നതിനിടെയാണ്  ദാരുണമായ ഈ സംഭവം നടന്നിരിക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റും കൊല്‍ക്കത്ത സ്വദേശിയുമായ അമിത് അഗര്‍വാളാണ് ഈ ക്രൂരതകള്‍ ഒന്നിന് പിറകെ ഒന്നായി ചെയ്തുകൂട്ടിയത്.

ആദ്യം ബെംഗളൂരുവില്‍ എത്തി ഭാര്യയെ കൊന്നു . പിന്നീട് കൊല്‍ക്കത്തയിലെത്തി ഭാര്യമാതാവിനെ കൊലപ്പെടുത്തുകയായിരുന്നു .

രണ്ടുപേരെ കൊലപ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഒടുവില്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി.

ഭാര്യ ശില്‍പി ധന്‍ധാനിയ, ഭാര്യാമാതാവ് ലളിത ധന്‍ധാനിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവില്‍ എത്തി  ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയാണ് ഇയാള്‍ ഭാര്യാമാതാവിനെ വെടിവെച്ചുകൊന്നത്.

തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് അമിത് ശില്‍പിയുടെ മാതാപിതാക്കള്‍ താമസിക്കുന്ന കൊല്‍ക്കത്ത രാമകൃഷ്ണ സമാധി റോഡിലെ ഫ്‌ളാറ്റിലെത്തുന്നത്.

തുടര്‍ന്ന് മാതാപിതാക്കളുമായി അമിത് വഴക്കിടുകയും പിന്നാലെ കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച്‌ ഭാര്യാമാതാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

ഇതോടെ ശില്‍പിയുടെ പിതാവ് സുബ്ഹാസ് ഫ്‌ളാറ്റില്‍നിന്നും പുറത്തേയ്‌ക്കോടി രക്ഷപ്പെട്ടു. ഇതിനിടെ അമിത് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഫ്‌ളാറ്റ് പരിശോധിച്ചപ്പോള്‍ ഇരുവരെയും മരിച്ചനിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് അമിതിന്റെ കൈയിലുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു പരിശോധിച്ചതോടെയാണ് ബാംഗ്ലൂരിൽ ഉള്ള  ശില്പിയും കൊല്ലപ്പെട്ടിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഭാര്യയെ താന്‍ കൊലപ്പെടുത്തിയതായി അമിത് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത പോലീസ് ബെംഗളൂരു പോലീസുമായി ബന്ധപ്പെട്ടു. ബെംഗളൂരു മഹാദേവപുരക്കടുത്തുള്ള ശില്പിയുടെ  അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തി അവിടെ നിന്നും ശില്‍പിയുടെ മൃതദേഹം കണ്ടെടുത്തു. ഫ്‌ളാറ്റില്‍ ഇരുവരും തമ്മില്‍ കലഹം നടന്നതിന് ശേഷമാണ് അമിത് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ചില്ലുപാത്രങ്ങളും മറ്റും പൊട്ടിച്ചിതറിയ നിലയില്‍ ഫ്‌ളാറ്റിലുണ്ടായിരുന്നു.

അതിനിടെ, ശില്പിയുടെ കൂടെയുണ്ടായിരുന്ന പത്ത് വയസ്സുകാരനായ മകന്‍ എവിടെയാണെന്ന ചോദ്യമുയര്‍ന്നു. ഇതോടെ കുട്ടിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി. ഒടുവില്‍ കുട്ടി അമിതിന്റെ സഹോദരന്റെ വീട്ടില്‍ സുരക്ഷിതനാണെന്ന് പോലീസ് കണ്ടെത്തി. വിവാഹമോചന കേസ് നടക്കുന്നതിനാല്‍ അമിത് ഇടയ്ക്കിടെ ബെംഗളൂരുവില്‍ പോകാറുണ്ടെന്നായിരുന്നു പോലീസ് അറിയിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ദമ്ബതിമാര്‍ പിരിഞ്ഞുതാമസിക്കുകയാണ്. കഴിഞ്ഞദിവസം അമിത് ബെംഗളൂരുവിലെ ഭാര്യയുടെ ഫ്‌ളാറ്റിലെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മകനുമായി കൊല്‍ക്കത്തയിലേക്ക് തിരിച്ചു. മകനെ സഹോദരന്റെ വീട്ടിലാക്കിയ ശേഷമാണ് ഭാര്യയുടെ മാതാപിതാക്കളുടെ ഫ്‌ളാറ്റിലേക്ക് പോയതെന്നും പോലീസ് പറഞ്ഞു. അതേസമയം, പെട്ടെന്നുണ്ടായ കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം സ്വത്തുതര്‍ക്കമാണെന്നാണ് പോലീസിന്റെ സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തില്‍ ബന്ധുക്കളെയും മറ്റും ചോദ്യംചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. അമിതിന്റെ കൈവശമുണ്ടായിരുന്ന തോക്ക് എവിടെനിന്ന് സംഘടിപ്പിച്ചതാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us