ഡെങ്കിപ്പനി ഭീതിയിൽ കർണാടകവും;കൂടുതൽ ബെംഗളൂരുവിൽ

ബെംഗളൂരു:ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്തു വലിയ തോതിൽ വർധനവ്.സംസ്ഥാനത്ത ഈ വര്ഷം സെപ്തംബർ പകുതി വരെ മാത്രം 4,065 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.കർണ്ണാടകത്തിൽ ഈ വർഷം ഇതുവരെ ആറു പേർ  മരിച്ചതായാണ് റിപ്പോർട്ട്.

കർണാടകത്തിൽ ബെംഗളുരുവിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത് (544 പേർക്ക് ).ഉഡുപ്പിയാണ് രണ്ടാം സ്ഥാനത്ത്.ബംഗളുരുവിൽ മാലിന്യം കൂടുന്നതും,മോശം വെള്ളത്തിന്റെ ഉപയോഗം ,വെള്ളം കെട്ടിനിൽക്കുന്നതും ആണ് ഡെങ്കിപ്പനി വർധിക്കാൻ കാരണം.ഉഡുപ്പിയിലും മറ്റും റബ്ബർ തോട്ടങ്ങൾ കൂടുതൽ ഉള്ളതും ഡെങ്കിപ്പനി കൂടാൻ കാരണമാവുന്നു.മൺസൂണിനു മുൻപും ശേഷവും എല്ലാം ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടി വരികയാണ്.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

ഇപ്പോൾ എല്ലാ ജില്ലകളിലും ഡെങ്കിപ്പനി പരിശോധിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്മെന്റ് സൗകര്യം ചെയ്തിട്ടുണ്ട്.പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവയാണ്  സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts