ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ ജീവനൊടുക്കി

ചെന്നൈ:ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ ജീവനൊടുക്കി.പുഴല്‍ സെന്‍ട്രല്‍ ജയിലിലെ വൈദ്യുതി കമ്പിയില്‍ സ്പര്‍ശിച്ചായിരുന്നു ആത്മഹത്യ. ഉടന്‍തന്നെ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നേരത്തെ പോലീസ് പിടികൂടാന്‍ ശ്രമിച്ചപ്പോഴും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പോലീസിനെ കണ്ട ഇയാള്‍ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

ജൂണ്‍ 24ന് രാവിലെ ജോലിക്കു പോകുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഇയാള്‍ സ്വാതി(24) യെ മറ്റു യാത്രക്കാര്‍ നോക്കി നില്‍ക്കെ ആക്രമിച്ചത്. മുഖത്തും കഴുത്തിലും വെട്ടേറ്റ യുവതി സംഭവസ്ഥലത്തു മരിച്ചു. തുടര്‍ന്ന് ചെന്നൈ പോലീസിന്റെ പ്രത്യേക സംഘം ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച ദേഷ്യത്തിലാണ് രാംകുമാര്‍ സ്വാതിയെ കൊലപ്പെടുത്തിയത്. പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ സ്വാതി തന്നെ കളിയാക്കുന്നത് സഹിച്ചില്ലെന്നും കൊലപ്പെടുത്തിയതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്നും ഇയാള്‍ പിന്നീട് പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts