യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

ബെംഗളൂരു: കർണാടകയിലെ ദാവൺഗരെ ജില്ലയിലുള്ള ചന്നഗിരി താലൂക്കിൽ 41-കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം പത്തുപേരെ ബസവപട്ടണ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 3-ന് രാത്രി നടന്ന സംഭവം, പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിച്ചതോടെയാണ് പുറത്തറിഞ്ഞത്.

ചന്നഗിരി സ്വദേശികളായ ചതകി നാഗരാജ്, ഇസ്ത്രി നാഗരാജ്, മധു, അർജുന, ബസവന്ത്, കുന്തൂര മാരുതി, മനു, ജോഗി സുനില, പ്രദീപ് എന്നിവരും ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയുമാണ് പിടിയിലായത്. ഇവരിൽ ഭൂരിഭാഗം പേരും 19-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. പ്രതികളുടെ ബൈക്കും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ദിവസക്കൂലി തൊഴിലാളിയായ യുവതി, മദ്യപാനിയായ ഭർത്താവുമായി വഴക്കിട്ട് ജൂൺ 3-ന് രാത്രി സ്വന്തം നാട്ടിലേക്ക് നടന്നുപോകുകയായിരുന്നു. വഴിമധ്യേ ബൈക്കിലെത്തിയ പ്രതികൾ, വീട്ടിലാക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൂടെക്കൂട്ടി. തുടർന്ന് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം തോട്ടത്തിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ഉണർന്ന യുവതി തിരികെ വീട്ടിലെത്തിയെങ്കിലും അന്ന് രാത്രി യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല.

എന്നാൽ, പീഡനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പ്രതികൾ മൊബൈൽ ഫോണുകൾ വഴി പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം, അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ദാവൺഗരെ എസ്‌പി എച്ച്.ടി. ശേഖറിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ഊർജിതമാക്കി.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts