ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്

ബെംഗളൂരു: നഗരത്തെ നടുക്കി ലക്ഷ്മിപൂർ ബി.ഡി.എ ലേഔട്ടിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗംഗമ്മഗുഡി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന വിജനമായ സ്ഥലത്താണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം ബാഗിലാക്കി ഇവിടെ തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസിയാണ് നായ്ക്കൾ ബാഗ് വലിച്ചു കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നി പോലീസിനെ വിവരമറിയിച്ചത്. ബെംഗളൂരു നോർത്ത് വെസ്റ്റ് ഡിവിഷനിലെ ഗംഗമ്മഗുഡി പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഒരു പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥലത്തെത്തിയ സീൻ ഓഫ് ക്രൈം ഓഫീസേഴ്സ് (SOCO) തെളിവുകൾ ശേഖരിച്ചു.

  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പരിസര പ്രദേശങ്ങളിൽ നിന്ന് കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വിജനമായ പ്രദേശമായതിനാൽ രാത്രികാലങ്ങളിൽ അക്രമികൾ മൃതദേഹം ഇവിടെക്കൊണ്ടു വന്നു തള്ളിയതാകാമെന്നാണ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഗംഗമ്മഗുഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
[masterslider id="10"]

Related posts