“നിപ്പ പടരുന്നത്‌ കൊഴികളിലൂടെ”കോഴിക്കോട് ഡിഎംഒ യുടെ വ്യാജ സീലോട് കൂടിയുള്ള വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

കോഴിക്കോട്: നിപ്പ വൈറസ് ബ്രോയിലര്‍ കോഴികളില്‍ നിന്നാണ് പടരുന്നതെന്ന വ്യാജ വാട്‌സ് ആപ്പ് സന്ദേശത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ്. കോഴിക്കോട് ഡിഎംഒ യുടെ വ്യാജ സീല്‍ നിര്‍മ്മിച്ചാണ് സന്ദശം പ്രചരിപ്പിച്ചത്.വ്യാജ രേഖ ചമക്കല്‍ ഉള്‍പ്പെടെ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താവുന്ന കേസാണ് ഇത്.

  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു.    നിപ വൈറസ് കോഴികളിലൂടെ പകരുന്നുവെന്നത് നുണയാണ്. സാഹചര്യം മുതലെടുത്ത് തല്‍പ്പര കക്ഷികള്‍ വ്യാജപ്രചാരണം നടത്തുകയാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts