ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊച്ചി: ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. ജസ്റ്റിസ് ആന്‍റണി ഡൊമനിക് ഇന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസാണ് ഋഷികേശ് റോയ്.

ജസ്റ്റിസ് ഋഷികേശ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലം മാറ്റിക്കൊണ്ടുള്ള
വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ പുറപ്പെടുവിച്ചു.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

ജസ്റ്റിസ് ഋഷികേശ് റോയിയെ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാര്‍ശ ജനുവരിയിലാണ്  കൊളീജിയം നല്‍കിയത്. അദ്ദേഹം ജൂണ്‍ 11-ന് കേരളാ ഹൈക്കോടതിയില്‍ ചുമതലയേറ്റെടുക്കും.

1982 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ക്യാംപസ് ലോ സെന്‍ററില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ അദ്ദേഹം 2004ല്‍ ഗുവഹത്തി ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായും തുടര്‍ന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്‍റെ അഭിഭാഷകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2006 ലാണ് അദ്ദേഹം അഡീഷണല്‍ ജഡ്ജായി ചുമതലയേല്‍ക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts