ന്യൂഡല്‍ഹി: വേതന വര്‍ധന ആവശ്യപ്പെട്ട് നാളെ മുതല്‍ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിൽ.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 30, 31 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് നടക്കും.
ജീവനക്കാരുടെ സമരംമൂലം രാജ്യത്ത് ബാങ്കിംഗ് പ്രവര്‍ത്തനം തടസപ്പെടും. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല.
സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴിച്ചുള്ള രാജ്യത്തെ ബാങ്കുകളെല്ലാം നാളെയും മറ്റന്നാളും അടഞ്ഞ് കിടക്കും. രാവിലെ ആറ് മുതൽ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ നിലവിലെ വേതന കരാറിന്‍റെ കാലാവധി ആറ് മാസം മുന്പ് തീർന്നിരുന്നു. തുടർന്ന് ന്യായമായ രീതിയിൽ കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി ചർച്ച നടത്തി.
അതേസമയം, യോഗത്തിൽ രണ്ട് ശതമാനം വര്‍ധനവാണ് ഐബിഎ മുന്നോട്ട് വച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് യൂണിയനുകളുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ 9 യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. കൃത്യമായി പണം നിറയ്ക്കാനാകാത്തത് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും. മാസാവസാനത്തെ രണ്ട് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുന്നതിനാൽ ശമ്പള വിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.