ടിക് ടോക്കിനെ കീഴടക്കാന്‍ ‘ലാസ്സോ’!

ജനപ്രിയമായ ടിക് ടോക്ക് ആപ്ലിക്കേഷനെ കീഴടക്കാന്‍ ‘ ലാസ്സോ’ (Lasso) എന്ന പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഫെയ്‌സ്ബുക്ക്.

മ്യൂസിക്കലി എന്ന ആപ്പ് പുതിയ പേരില്‍ എത്തിയതാണ് ടിക് ടോക്ക്. ടിക് ടോക്കിന് സമാനമായ ഫീച്ചറുകളാണ് ലാസ്സോയിലും ഉള്ളത്. ആന്‍ഡ്രോയിഡ് ഐഓഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമായ ഈ ആപ്പ് നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലഭ്യമാകുക.

എന്നാല്‍, ലോകവ്യാപകമായി ലാസ്സോ ആപ്പ് അവതരിപ്പിക്കുന്നതിനെ കുറിച്ച് ഫെയ്‌സ്ബുക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു ട്വീറ്റിലൂടെയാണ് ലാസ്സോ പുറത്തിറക്കിയെന്ന വിവരം ഫെയ്‌സ്ബുക്ക് പുറത്തറിയിച്ചത്.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴി ലാസ്സോയില്‍ ലോഗിന്‍ ചെയ്യാമെങ്കിലും പ്രൊഫൈലുകള്‍ സ്വകാര്യമാക്കി വെയ്ക്കാന്‍ നിലവില്‍ സാധിക്കില്ല.

ഫില്‍റ്ററുകള്‍, ഇഫക്റ്റുകള്‍, ഫ്‌ലാഷ്, ശബ്ദം എന്നിവ ഉപയോഗിച്ചുള്ള ലഘുവീഡിയോകള്‍ ഇതില്‍ പങ്കുവെയ്ക്കാം.

ടിക് ടോക്കിനെ പോലെ വീഡിയോ ക്രിയേറ്റര്‍മാരെ മറ്റുള്ളവര്‍ക്ക് ഫോളോ ചെയ്യുകയും ഹാഷ്ടാഗുകള്‍, ജനപ്രിയ ട്രെന്‍ഡുകള്‍ എന്നിവ തിരയുകയും ചെയ്യാം.

ലാസ്സോ വീഡിയോകള്‍ ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്യാം. അധികം വൈകാതെ വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കും.

അകന്നു പോയിക്കൊണ്ടിരിക്കുന്ന കൗമാരക്കാരെ പിടിച്ചു നിര്‍ത്തുന്നതിനും പുതിയ ആളുകളെ ആകര്‍ഷിക്കുന്നതിനുമായാണ് ഫേസ്ബുക്കിന്‍റെ ഈ പുതിയ നീക്കം.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

അമേരിക്കയിലെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ 51 ശതമാനം മാത്രമാണ് കൗമാരക്കാരുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ 72 ശതമാനവും സ്‌നാപ്ചാറ്റില്‍ 69 ശതമാനവും കൗമാരക്കാരാണ്.

കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സഹായിക്കുന്നതും വിനോദ ഉപാധികള്‍ നല്‍കുന്നതുമായ സോഷ്യല്‍ മീഡിയാ സേവനങ്ങളാണ് ഇപ്പോള്‍ കൗമാരക്കാര്‍ക്കിഷ്ടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
[masterslider id="10"]

Related posts