മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളില്‍ കോര്‍പറേറ്റ്, ടെക് സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് ഓഫിസ്
തുടങ്ങാനുള്ള സൗകര്യമൊരുക്കി ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎംആര്‍സി).

പര്‍പ്പിള്‍, പിങ്ക് ലൈനുകള്‍ സംഗമിക്കുന്ന എംജി റോഡ് ഇന്റര്‍ചേഞ്ച് സ്റ്റേഷനില്‍ 6,673 ചതുരശ്ര അടി സ്ഥലമാണു കമ്പനികള്‍ക്കു കൈമാറുന്നത്.

കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈന്‍ അടുത്ത വര്‍ഷം പൂര്‍ണതോതില്‍ തുറക്കുന്നതോടെ എംജി റോഡ് സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ എണ്ണം ഇരട്ടിയാകും. നഗരത്തിലെ വിദൂര മേഖലകളില്‍ നിന്നുള്ളവര്‍ക്കു മെട്രോയില്‍ എത്തി ടെര്‍മിനലി നുള്ളില്‍ നിന്ന് ഓഫിസിലേക്കു പ്രവേശിക്കാന്‍ കഴിയുന്നതു ഗുണകരമാകും.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലുള്‍പ്പെടുന്ന എംജി റോഡില്‍ നിന്നു ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ കഴിയും. ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ടാണു മെട്രോ സ്റ്റേഷനുകളില്‍ ഓഫിസിനുള്ള സ്ഥലം വാടകയ്ക്കു നല്‍കുന്നത്.

മെട്രോയുടെ സുരക്ഷയെ ബാധിക്കാത്ത രീതിയിലാണ് ഓഫിസുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുക. പിങ്ക് ലൈനിന്റെ ഭാഗമായി നിര്‍മിച്ച പുതിയ സ്റ്റേഷന്‍ കെട്ടിടത്തിലാണ് ഓഫിസുകള്‍ക്ക് അനുമതി നല്‍കുന്നത്.

നാഗവാരയില്‍ പാര്‍ക്കിങ് കേന്ദ്രം

പിങ്ക് ലൈനിലെ നാഗവാര സ്റ്റേഷനില്‍ മള്‍ട്ടി ലവല്‍ പാര്‍ക്കിങ് കേന്ദ്രം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കും. ഭൂഗര്‍ഭ സ്റ്റേഷനോട് ചേര്‍ന്നാണു മുകളില്‍ പാര്‍ക്കിങ് കേന്ദ്രം വരുന്നത്. കെആര്‍ പുരം വിമാനത്താവള പാതയും ഔട്ടര്‍ റിങ് റോഡും കടന്നുപോകുന്നതു കണക്കിലെടുത്താണ് 4 നിലക ളോടു കൂടിയ പാര്‍ക്കിങ് കേന്ദ്രം നിര്‍മിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts