പ്രൊഫസറുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം; മനമൊന്ത് ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ബെംഗളൂരു: അധ്യാപകനുമായി വഴിവിട്ട ബന്ധമുണ്ടെന്ന വ്യാജപ്രചരണത്തിൽ മനംനൊന്ത് ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ചിത്രദുർഗ ജില്ലയിലെ ഹോളാൽക്കെരെ സ്വദേശിനിയും മല്ലടിഹള്ളി ആയുർവേദ കോളേജിലെ ബി.എ.എം.എസ് (BAMS) വിദ്യാർത്ഥിനിയുമായ ലിഖിത (23) ആണ് മരിച്ചത്. ഹോളാൽക്കെരെ ബസവ ലേഔട്ടിലെ സ്വന്തം വീട്ടിലാണ് ലിഖിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുൻപ് ലിഖിത എഴുതിയ മരണക്കുറിപ്പിൽ കോളേജിലെ പ്രൊഫസർ ഡോ. രാജു, ഇദ്ദേഹത്തിന്റെ ഭാര്യ നിഷ, ചില സഹപാഠികൾ എന്നിവരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. പ്രൊഫസറുമായി ലിഖിതയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ കോളേജിലും പുറത്തും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതായും…

Read More

ബെംഗളൂരുവിലെ രക്ഷിതാക്കൾക്ക് ഇരട്ടി പ്രഹരം: സ്‌കൂൾ ഫീസും കുതിച്ചുയരുന്നു

ബെംഗളൂരു: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ബെംഗളൂരുവിലെ രക്ഷിതാക്കൾ കടുത്ത ആശങ്കയിൽ. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധിയെച്ചൊല്ലിയുള്ള അവ്യക്തത നിലനിൽക്കെ, സ്വകാര്യ സ്‌കൂളുകൾ ഫീസ് കുത്തനെ വർദ്ധിപ്പിച്ചത് രക്ഷിതാക്കൾക്ക് വലിയ തിരിച്ചടിയായി. 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ച പല സ്‌കൂളുകളും 5 മുതൽ 15 ശതമാനം വരെ ഫീസ് വർദ്ധിപ്പിച്ചതായാണ് ആരോപണം. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഓരോ വർഷവും ഫീസ് വർദ്ധിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകളുടെ നടപടിയിൽ രക്ഷിതാക്കൾ കടുത്ത അതൃപ്തിയിലാണ്. ചില സ്‌കൂളുകൾ 10 ശതമാനത്തിലധികം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരുടെ…

Read More

മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളില്‍ കോര്‍പറേറ്റ്, ടെക് സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് ഓഫിസ് തുടങ്ങാനുള്ള സൗകര്യമൊരുക്കി ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎംആര്‍സി). പര്‍പ്പിള്‍, പിങ്ക് ലൈനുകള്‍ സംഗമിക്കുന്ന എംജി റോഡ് ഇന്റര്‍ചേഞ്ച് സ്റ്റേഷനില്‍ 6,673 ചതുരശ്ര അടി സ്ഥലമാണു കമ്പനികള്‍ക്കു കൈമാറുന്നത്. കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈന്‍ അടുത്ത വര്‍ഷം പൂര്‍ണതോതില്‍ തുറക്കുന്നതോടെ എംജി റോഡ് സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ എണ്ണം ഇരട്ടിയാകും. നഗരത്തിലെ വിദൂര മേഖലകളില്‍ നിന്നുള്ളവര്‍ക്കു മെട്രോയില്‍ എത്തി ടെര്‍മിനലി നുള്ളില്‍ നിന്ന് ഓഫിസിലേക്കു പ്രവേശിക്കാന്‍ കഴിയുന്നതു ഗുണകരമാകും. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലുള്‍പ്പെടുന്ന…

Read More

ഈസ്റ്റര്‍ അവധി; സ്‌പെഷലുമായി കേരള, കര്‍ണാടക ആര്‍ടിസികള്‍

ബെംഗളുരു: ഈസ്റ്ററിന് നാട്ടിലേക്കു മടങ്ങാന്‍ തിരക്കേറെയുള്ള ഇന്നു കേരള, കര്‍ണാടക ആര്‍ടിസികള്‍ കൂടുതല്‍ സ്‌പെഷ്യല്‍ ബസുകള്‍ അനുവദിച്ചു. റിസര്‍വേഷന്‍ ആരംഭിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ തീര്‍ന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ടിക്കറ്റുകള്‍ ബാക്കിയാണ്. പകല്‍ ക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളി ലേക്കാണു കൂടുതല്‍ സ്‌പെഷല്‍ ബസുകള്‍. ഇന്നു രാവിലെ 11.50നു പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂര്‍ (മംഗളൂരു വഴി) സ്‌പെഷല്‍ ട്രെയിനില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബാക്കിയാണ്. പകല്‍ സര്‍വീസായതിനാല്‍ ജോലി കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഉപകരിക്കാത്തതും അവസാന നിമിഷം…

Read More

‘അമേരിക്ക കീഴടങ്ങും വരെ പോരാട്ടം’; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ

ടെഹ്‌റാൻ: ഇറാനെതിരായ യുദ്ധം അമേരിക്ക വിജയിച്ചെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഇറാൻ. അമേരിക്ക കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്നും കൂടുതൽ വിനാശകരമായ ആക്രമണങ്ങൾ നേരിടാൻ തയ്യാറെടുക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury) ലക്ഷ്യത്തോടടുക്കുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ ശക്തമായ പ്രതികരണം. ‘ഇറാന്റെ നട്ടെല്ലൊടിച്ചു’ ഇറാനെതിരായ സൈനിക നീക്കം നാലാഴ്ച പിന്നിട്ട പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് വിജയപ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ പ്രധാന വാദങ്ങൾ ഇവയായിരുന്നു: ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞു.…

Read More

അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ

റാഞ്ചി: ഇളയ മകന്റെ മാറാരോഗം സുഖപ്പെടുമെന്ന അന്ധവിശ്വാസത്തിൽ പതിമൂന്നുകാരിയായ മകളെ മാതാപിതാക്കൾ ബലി നൽകി. ജാർഖണ്ഡിലെ ഹസരീബാഗ് ജില്ലയിലുള്ള കുസുംഭ ഗ്രാമത്തിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയെയും (35), ഇവർക്ക് ഒത്താശ ചെയ്ത മന്ത്രവാദിനിയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഇളയ മകന്റെ അസുഖം മാറാൻ നരബലി നടത്തണമെന്ന് മന്ത്രവാദിനി മാതാപിതാക്കളെ വിശ്വസിപ്പിച്ചു. സ്വന്തം മകളെ തന്നെ ഈ ക്രൂരതയ്ക്ക് ഇരയാക്കാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. കുട്ടിയുടെ അമ്മയും മന്ത്രവാദിയും…

Read More

മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം’: കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി

മലപ്പുറം: അർജന്റീന ഫുട്‌ബോൾ ടീമിനും ലയണൽ മെസിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ. അർജന്റീന ടീം കേരളത്തെ വഞ്ചിച്ചുവെന്നും പണം കൈപ്പറ്റിയ ശേഷം മത്സരം കളിക്കാൻ വരാതെ സംസ്ഥാനത്തെ കബളിപ്പിച്ചുവെന്നും മന്ത്രി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മെസിയും സംഘവും കേരളത്തിൽ കളിക്കണമെന്ന ആഗ്രഹത്തോടെ ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ടീമിന് നൽകേണ്ട 250 കോടി രൂപ കണ്ടെത്താൻ സ്പോൺസർമാരെ ഏർപ്പാടാക്കിയത് ഏറെ പ്രയാസപ്പെട്ടാണെന്നും, എന്നാൽ പണം കൈപ്പറ്റിയ ശേഷം ടീം ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. “വരാമെന്ന് ഏൽക്കുകയും പിന്നീട് വരാതിരിക്കുകയും…

Read More

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും

കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പീഡനം നടന്നുവെന്ന് യുവനടി പരാതിയിൽ ചൂണ്ടിക്കാട്ടിയ കാരവൻ അന്വേഷണസംഘം കണ്ടെത്തി. ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുൻപായി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. കണ്ടെത്തിയ കാരവനുള്ളിൽ സിസിടിവി ക്യാമറകൾ ലഭ്യമല്ല. എന്നാൽ, സംഭവസമയത്ത് കാരവന് പുറത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത് കേസിൽ നിർണായക തെളിവാകുമെന്നാണ് കരുതപ്പെടുന്നത്. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന കൂടുതൽ ചലച്ചിത്ര പ്രവർത്തകരെ പോലീസ് വരുംദിവസങ്ങളിൽ…

Read More

വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍

ഭോപ്പാല്‍: മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ ഒരു സംഘം അയല്‍വാസികളായ അതിഥികള്‍ വിവാഹവേദിയില്‍ വച്ച് വധുവരന്‍മാരെയും ബന്ധുക്കളെയും ആക്രമിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ പട്ടായ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ആക്രമണത്തില്‍ വരന്റെ വീട്ടുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തിനിടെ പ്രതികള്‍ വീട്ടില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു. പ്രദേശവാസിയായ മഹേഷ് ജാതവിന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ അയല്‍വാസികളായ ഒരു സംഘം മദ്യം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വീട്ടുകാര്‍ വിസമ്മതിച്ചതോടെയാണ് തര്‍ക്കത്തിന്റെ തുടക്കം. ഇത് പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് അയല്‍വാസികള്‍ മദ്യം ആവശ്യപ്പെട്ട്…

Read More

കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

ബെംഗളൂരു: കന്നഡ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിക്കും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ പരരംഭ സ്റ്റുഡിയോസിനും (Paramvah Studios) തിരിച്ചടി. ‘ബാച്ചിലർ പാർട്ടി’ (Bachelor Party) എന്ന ചിത്രത്തിൽ അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചതിന് 5 ലക്ഷം രൂപ കൂടി പിഴയൊടുക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ 2024 ഓഗസ്റ്റ് 12-ന് കോടതി വിധിച്ച 20 ലക്ഷം രൂപയ്ക്ക് പുറമെയാണിത്. മുൻപ് വിധിച്ച തുക സ്റ്റുഡിയോ ഇതിനകം കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്. ജസ്റ്റിസ് തേജസ് കരിയ മാർച്ച് 28-ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത് ഇങ്ങനെ: ‘ഒമ്മേ നിന്നന്നു’ (Omme…

Read More
Click Here to Follow Us