അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ

റാഞ്ചി: ഇളയ മകന്റെ മാറാരോഗം സുഖപ്പെടുമെന്ന അന്ധവിശ്വാസത്തിൽ പതിമൂന്നുകാരിയായ മകളെ മാതാപിതാക്കൾ ബലി നൽകി. ജാർഖണ്ഡിലെ ഹസരീബാഗ് ജില്ലയിലുള്ള കുസുംഭ ഗ്രാമത്തിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയെയും (35), ഇവർക്ക് ഒത്താശ ചെയ്ത മന്ത്രവാദിനിയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

വീട്ടിലെ ഇളയ മകന്റെ അസുഖം മാറാൻ നരബലി നടത്തണമെന്ന് മന്ത്രവാദിനി മാതാപിതാക്കളെ വിശ്വസിപ്പിച്ചു. സ്വന്തം മകളെ തന്നെ ഈ ക്രൂരതയ്ക്ക് ഇരയാക്കാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. കുട്ടിയുടെ അമ്മയും മന്ത്രവാദിയും സഹായിയും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts