ബെംഗളൂരുവിലെ രക്ഷിതാക്കൾക്ക് ഇരട്ടി പ്രഹരം: സ്‌കൂൾ ഫീസും കുതിച്ചുയരുന്നു

ബെംഗളൂരു: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ബെംഗളൂരുവിലെ രക്ഷിതാക്കൾ കടുത്ത ആശങ്കയിൽ. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധിയെച്ചൊല്ലിയുള്ള അവ്യക്തത നിലനിൽക്കെ, സ്വകാര്യ സ്‌കൂളുകൾ ഫീസ് കുത്തനെ വർദ്ധിപ്പിച്ചത് രക്ഷിതാക്കൾക്ക് വലിയ തിരിച്ചടിയായി. 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ച പല സ്‌കൂളുകളും 5 മുതൽ 15 ശതമാനം വരെ ഫീസ് വർദ്ധിപ്പിച്ചതായാണ് ആരോപണം.

വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഓരോ വർഷവും ഫീസ് വർദ്ധിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകളുടെ നടപടിയിൽ രക്ഷിതാക്കൾ കടുത്ത അതൃപ്തിയിലാണ്. ചില സ്‌കൂളുകൾ 10 ശതമാനത്തിലധികം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന നിബന്ധനയിൽ ഈ വർഷം 60 ദിവസം മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെപ്പോലെ 5.5 വയസ്സ് എന്ന പരിധി തുടരണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. നിലവിലെ നിയമം മൂലം പല കുട്ടികൾക്കും യുകെജി (UKG) ക്ലാസ് ആവർത്തിക്കേണ്ടി വരും. ഇത് ലക്ഷക്കണക്കിന് രൂപ വീണ്ടും ഫീസിനത്തിൽ നൽകേണ്ടി വരുന്ന അവസ്ഥയുണ്ടാക്കുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് നിയന്ത്രിക്കുന്നതിനായി തമിഴ്‌നാട് മാതൃകയിലുള്ള കർശനമായ നിയമസംവിധാനം നടപ്പിലാക്കണമെന്ന് രക്ഷിതാക്കളുടെ ഏകോപന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രായപരിധി സംബന്ധിച്ച അന്തിമ തീരുമാനവും ഫീസ് നിയന്ത്രണവും അടിയന്തരമായി ഉണ്ടാകണമെന്നും, അല്ലാത്തപക്ഷം വലിയ സാമ്പത്തിക ബാധ്യതയും കുട്ടികളുടെ അധ്യയന വർഷം നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകുമെന്നും രക്ഷിതാക്കൾ ആശങ്കപ്പെടുന്നു. വിഷയത്തിൽ സർക്കാർ ഉടൻ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നഗരത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
[masterslider id="10"]

Related posts