ഗർഭിണിയായ യുവതിയെ കാമുകൻ കുത്തികൊല്ലാൻ ഉപയോഗിച്ച കത്തിക്കൊണ്ട് ഭർത്താവ് കാമുകനെ കുത്തിക്കൊന്നു; മൂവരെയും ആശുപത്രിയിലെത്തിച്ചത് യുവതിയുടെ സഹോദരന്‍

ദില്ലിയിൽ ഗർഭിണിയായ യുവതിയെ മുന്‍ കാമുകൻ കുത്തിക്കൊന്നു. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു.

ശനിയാഴ്‌ച രാത്രി ദില്ലി പഹാഡ്‌ ഗഞ്ചിനടുത്തുവച്ച്‌ ആയിരുന്നു സംഭവം. ആക്രമണത്തിൽ യുവതിയുടെ ഭർത്താവിനും കുത്തേറ്റിട്ടുണ്ട്.

മൂവരെയും യുവതിയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ് ചികിത്സയിലാണ്‌.

  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

ദമ്പതികളായ ശാലിനി (22), ആകാശ്‌ (23) എന്നിവരെ കത്തിയുമായി യുവതിയുടെ മുൻ ലിവ്‌ ഇൻ പങ്കാളിയായ ആശു എന്ന ശൈലേന്ദ്ര ആക്രമിക്കുകയായിരുന്നു. പ്രണയ ബന്ധത്തിലുള്ള പ്രശ്നങ്ങളേത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us