ബെംഗളൂരു: തലസ്ഥാനത്തെ പല പ്രദേശങ്ങളിലും സ്വിഗ്ഗി, സൊമാറ്റോ എന്നിവയുൾപ്പെടെ നിരവധി കമ്പനികളിലെ ഫുഡ് ഡെലിവറി ബോയ്സിനെ ലക്ഷ്യമിട്ട് കവർച്ച നടത്തിയിരുന്ന നാല് നേപ്പാളി വംശജരായ സംഘത്തെ അറസ്റ്റ് ചെയ്യുന്നതിൽ ബെല്ലന്ദൂർ പോലീസ് വിജയിച്ചു. പ്രതികളുടെ അറസ്റ്റോടെ, ബെല്ലന്ദൂർ ഉൾപ്പെടെ നഗരത്തിലെ അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നടന്ന കവർച്ച കേസുകൾ പുറത്തുവന്നു. പരസ് സിംഗ് (25), മുകേഷ് സായ് (19), ബിപിൻ കർക്കി (20), സമീർ ലോഹർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. നേപ്പാളിൽ നിന്ന് ബെംഗളൂരുവിലെത്തി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ സെക്യൂരിറ്റി ഗാർഡുകളായും വീട്ടുജോലിക്കാരായും ജോലി…
Read MoreDay: 21 October 2025
ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു; ഹൈക്കോടതിയെ സമീപിച്ച് ആർഎസ്എസ്
ബെംഗളൂരു : കലബുറഗിയിലെ ചിറ്റാപുരയിൽ ഞായറാഴ്ച നടത്താൻ നിശ്ചയിച്ച ആർഎസ്എസ് റൂട്ട് മാർച്ചിന് റവന്യൂ വകുപ്പ് അനുമതി നിഷേധിച്ചു. പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് പരിപാടികൾ നിരോധിക്കണമെന്ന് ആവശ്യമുയർത്തിയ ഐടി, ബിടി മന്ത്രി പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമാണ് ചിറ്റാപുര. ആർഎസ്എസ് നൂറാം വാർഷികത്തിന്റെ ഭാഗമായാണ് റൂട്ട് മാർച്ച് നിശ്ചയിച്ചത്. ഇതിനുള്ള അനുമതിക്ക് തഹസിൽദാർക്ക് അപേക്ഷയും നൽകിയിരുന്നു. പക്ഷേ, അനുമതി നിഷേധിച്ചുകൊണ്ട് തഹസിൽദാർ നാഗയ്യ ഹിരേമത്ത് ആർഎസ്എസ് നേതാവ് പ്രഹ്ലാദ് വിശ്വകർമയ്ക്ക് ഞായറാഴ്ച കത്ത് നൽകുകയായിരുന്നു. ഭീം ആർമി പാന്തേഴ്‌സ് എന്ന സംഘടന ഞായറാഴ്ച ചിറ്റാപുരയിൽ റോഡ് ഷോ…
Read Moreഅരയ്ക്ക് താഴേക്ക് തളര്‍ന്ന മകളെ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി; സിപിഎം നേതാവായ അച്ഛന്‍ എതിരെ വീഡിയോ പങ്കുവെച്ച് മകൾ
സിപിഎം ഉദുമ ഏരിയ കമ്മിറ്റിയംഗം പിവി ഭാസ്‌കരനെതിരെ കടുത്ത ആരോപണവുമായി മകള്‍ സംഗീത. വാഹനാപകടത്തെ തുടര്‍ന്ന് അരക്ക് താഴേക്ക് തളര്‍ന്ന് കിടക്കുന്ന തന്നെ ചികിത്സ നിഷേധിച്ചും മര്‍ദിച്ചും പീഡിപ്പിക്കുന്നു എന്നാണ് വീഡിയോ സന്ദേശത്തില്‍ സംഗീത ആരോപിച്ചിരിക്കുന്നത്. ഇതരമതസ്ഥനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡനങ്ങള്‍. മുസ്ലിം വിരോധം മൂത്ത് വീട്ടുകാര്‍ തന്നെ കൊല്ലുമെന്ന കടുത്ത ആരോപണവും സംഗീത ഉന്നയിച്ചിട്ടുണ്ട്. കുടുംബം മുഴുവന്‍ ഈ പീഡനത്തിന് രംഗത്തുണ്ട്. വിവാഹമോചന സെറ്റില്‍മെന്റ് തുകയായി തനിക്ക് ലഭിച്ച മുഴുവന്‍ തുകയും പിതാവും സഹോദരനും ചേര്‍ന്ന് കൈക്കലാക്കി. ഇപ്പോള്‍…
Read Moreയുവാവിനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പാലക്കാട് 22 വയസുകാരനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപക്ക് (22) ആണ് മരിച്ചത്. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്ര കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാവർക്കറായ ദീപയുടെയും പരേതനായ രാമദാസന്‍റെ മകനാണ് ദീപക്. മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സ്ഥലത്തിയ പോലീസ് തുടർനടപടികൾ സ്വീകടിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോകും. ഇതിന് ശേഷമാകും കുടുംബത്തിന് വിട്ടുനൽകുക.
Read More75 ഏക്കറിൽ 2,350 കോടി രൂപയുടെ മെഗാ പ്രോജക്റ്റ്; 80,000 സീറ്റുകളോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ബെംഗളൂരുവിൽ
ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള അനേക്കലിലെ സൂര്യനഗറിൽ ₹2,350 കോടി രൂപയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് കർണാടക മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. കർണാടക ഹൗസിംഗ് ബോർഡിന്റെ 75 ഏക്കർ ഭൂമിയിലുള്ള സ്റ്റേഡിയത്തിൽ ആധുനിക സൗകര്യങ്ങളും 80,000 കാണികൾക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങളും ഉണ്ടായിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിനും മറ്റ് വലിയ പരിപാടികൾക്കും ലോകോത്തര നിലവാരമുള്ള ഒരു വേദി സൃഷ്ടിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. 80,000 പേർക്ക് ഇരിക്കാൻ കഴിയുന്ന ഈ സ്റ്റേഡിയം, 32,000 കാണികളെ മാത്രം ഉൾക്കൊള്ളുന്ന ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിയിലധികം വരും. ഉയർന്ന നിലവാരമുള്ള…
Read Moreവ്യാജവും മായം ചേർത്തതുമായ നന്ദിനി കണ്ടെത്താൻ ഇനി എളുപ്പം; കെഎംഎഫ് പുതിയ സാങ്കേതികവിദ്യയിലേക്ക് മാറുന്നു
ബെംഗളൂരു: കർണാടകയുടെ അഭിമാന ബ്രാൻഡായ നന്ദിനി ഉപഭോക്താക്കൾ അതിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം നിലനിർത്താൻ മുൻകൈയെടുക്കുകയും വ്യാജ ഉൽപ്പന്നങ്ങളും മായം ചേർക്കലും എളുപ്പത്തിൽ കണ്ടെത്തുന്നതിന് പുതിയ സാങ്കേതികവിദ്യ അവലംബിക്കുകയും ചെയ്തു. ഇന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഭൂരിഭാഗവും മായം കലർന്നതാണ്. പാലും തൈരും മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ മായം ചേർക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു. ഇതോടൊപ്പം, വ്യാജ ബ്രാൻഡുകളുടെ ഭീഷണിയും വർദ്ധിച്ചു, ഇത് ഏതാണ് യഥാർത്ഥമെന്നും ഏതാണ് വ്യാജമെന്നും തിരിച്ചറിയുന്നത് ഉപഭോക്താക്കൾക്ക് തലവേദനയായി മാറുകയാണ്. ഉടൻ തന്നെ ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഒരു ക്യുആർ കോഡ് ഘടിപ്പിക്കും.…
Read Moreകെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച് ഓടയിൽ വീണു
തിരുവനന്തപുരം നെടുമങ്ങാട് എട്ടാംകല്ലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. ബസിൽ 4 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോജിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ബസിന്‍റെ മുന്നിലെ ഇടതുവശത്തെ ടയറാണ് ഊരിതെറിച്ചത്. ഊരി തെറിച്ച ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം കിഴക്കേക്കോടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിൽ അധികം യാത്രക്കാരില്ലാത്തതിനാലാലാണ് അപകടമൊഴിവായത്.
Read Moreബെംഗളൂരു നഗരം ജാതി സർവേയ്ക്ക് വിവരങ്ങൾ നൽകാൻ മടിക്കുന്നു
ബെംഗളൂരു : സംസ്ഥാനത്ത് പിന്നാക്ക കമ്മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ജാതി സർവേയിൽ പങ്കെടുക്കാൻ വിസമ്മതിച്ച് ബെംഗളൂരു നിവാസികൾ. ബെംഗളൂരുവിലെ 67 ശതമാനം വീടുകളാണ് സർവേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർ സന്ദർശിച്ചത്. ഇതിൽ 20 ശതമാനം പേർ വിവരങ്ങൾ നൽകാൻ തയ്യാറായില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇതിലും കൂടുതൽപ്പേർ വിവരങ്ങൾ നൽകാനുണ്ടെന്നാണ് സംശയിക്കുന്നത്. വിവരങ്ങൾ നൽകാത്തതിന് രാഷ്ട്രീയകാരണം മാത്രമല്ലെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്താകെ 6.85 കോടി ജനങ്ങളുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. ഇതിൽ 5.97 കോടി ആളുകളുടെ സർവേ എടുത്തുകഴിഞ്ഞു. ബാക്കിയുള്ളവർ ബെംഗളൂരു നഗരത്തിലാണ്. സർവേ ബഹിഷ്കരിക്കാൻ ബിജെപി ആഹ്വാനം…
Read Moreബെംഗളൂരുവിൽ ഡോക്ടർ യുവതിയെ ശ്രമിച്ചു 56 കാരനായ പീഡിപ്പിക്കാൻ ശ്രമം ; കേസ് എടുത്ത് പോലീസ്
ബെംഗളൂരു: ബെംഗളൂരുവിൽ 56 വയസ്സുള്ള ഒരു ഡെർമറ്റോളജിസ്റ്റ് 22 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചതായി റിപ്പോർട്ട്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് ഈ സംഭവം നടന്നത്. ഇതുസംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്, യുവതി ക്ലിനിക്കിനുള്ളിൽ ആയിരുന്നപ്പോൾ ഡോക്ടർ അനുചിതമായി പെരുമാറിയതായി കേസെടുത്തിട്ടുണ്ട്. യുവതി പിതാവിനൊപ്പമാണ് ക്ലിനിക്കിൽ സന്ദർശിച്ചതെങ്കിലും അച്ഛൻ ക്ലിനിക്കിനുള്ളിൽ വന്നില്ല. പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്, ചർമ്മത്തിൽ അണുബാധയുണ്ടോ എന്ന് പരിശോധിക്കാനെന്ന വ്യാജേന ഡോക്ടർ ഈ അവസരം മുതലെടുത്ത് തന്നെ അനുചിതമായി സ്പർശിച്ചു എന്നാണ്. പലതവണ കെട്ടിപ്പിടിച്ച് ചുംബിക്കുകയും തന്നോട് മോശമായി…
Read Moreജാതി സർവേ കാലാവധി വീണ്ടും നീട്ടി; അധ്യാപകർക്ക് പകരം മറ്റ് വകുപ്പുകളിലെ ജീവനക്കാരെ നിയമിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് നടക്കുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) ഒക്ടോബർ 31 വരെ നീട്ടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കന്നഡ, സാംസ്കാരിക, പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ശിവരാജ് എസ്. തങ്കദ്ഗിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തുടനീളം സ്കൂളുകൾ വീണ്ടും തുറന്നതിനാൽ അധ്യാപകരെ സർവേയിൽ ഉൾപ്പെടുത്തില്ലെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഉപയോഗിച്ചായിരിക്കും സർവേ നടത്തുക.
Read More