കുട്ടികൾക്കായുള്ള”നാട്ടറിവ് കളിക്കൂട്ടം” ജാലഹള്ളിയിൽ.

ബെംഗളുരു : മലയാളം  മിഷന്‍ കര്‍ണാടക ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള അവധിക്കാല ക്യാമ്പ് ‘നാട്ടറിവ് കളിക്കൂട്ടം’ ജാലഹള്ളിക്ക് സമീപത്തെ കളത്തൂര്‍ ഗാര്‍ഡന്‍സില്‍ നടക്കും. 25,26,27 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് ക്യാമ്പ്. കുട്ടികളുടെ അഭിനയക്കളരിയും ഹ്രസ്വചിത്ര നിര്‍ണായവും ഇതോടൊപ്പം ഉണ്ടായിരിക്കും. നാട്ടറിവുകള്‍, നാടന്‍ കളികള്‍, ഇവയുടെ പരിചയ പരിശീലനങ്ങള്‍, ഹെസര്‍ഘട്ട ഹോര്‍ട്ടികള്‍ച്ചര്‍ ഫാം സന്ദര്‍ശനം തുടങ്ങിയവയും ഉണ്ടായിരിക്കും.
കുട്ടികളുടെ ചലച്ചിത്രത്തിന് സംസ്ഥാന അവാര്‍ഡു നേടിയ സംവിധായകന്‍ ടി. ദീപേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മലയാളം മിഷന്‍ ബെംഗളൂരു കോ ഓര്‍ഡിനേറ്റര്‍ ബിലു സി. നാരായണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അക്കാദമിക് കോ- ഓര്‍ഡിനേറ്റര്‍ കെ. ദാമോദരന്‍, മലയാളം മിഷന്‍ അംഗങ്ങളും ലോക കേരള സഭാ അംഗങ്ങളായ കെ.കുഞ്ഞപ്പന്‍, സി.പി. രാധാകൃഷ്ണന്‍, കെ. ഗോപിനാഥന്‍ എന്നിവരും പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് പങ്കെടുക്കും. കണിക്കൊന്ന പരീക്ഷയുടെ ഫലപ്രഖ്യാപനവും നടക്കും. ഫോണ്‍: 9739200919, 9739559897.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts