മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു : മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

ബെംഗളൂരു തിമ്മഭോബിപാളയ സ്വദേശി പ്രദീപ് ശിവലിംഗയ്യയാണ് (41) കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഇയാളുടെ സുഹൃത്ത് ചേതനെ (30) മാദനായകനഹള്ളി പോലീസ് അറസ്റ്റു ചെയ്തു.

ഡിസംബർ 17-നാണ് പ്രദീപിനെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ചേതൻ രണ്ടുമാസത്തോളമായി പ്രദീപിന്റെ വീട്ടിലായിരുന്നു താമസം.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

ഇരുവരും മദ്യപിക്കുക പതിവായിരുന്നു. മദ്യപിക്കുമ്പോൾ പ്രദീപ് വീട്ടിനകത്ത് മൂത്രമൊഴിക്കുന്നതിനെ ചേതൻ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

കൊല നടത്തിയശേഷം ചേതൻ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു. സേലത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts