9,823 കോടിയുടെ വ്യവസായ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം

ബെംഗളൂരു : സംസ്ഥാനത്ത് 9,823 കോടി രൂപയുടെ വ്യവസായ നിക്ഷേപ പദ്ധതികൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി അംഗീകാരം നൽകി.

5,605 പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഒൻപത് വ്യവസായ പദ്ധതികൾക്കാണ് അംഗീകാരമായത്.

ഇതിൽ മൂന്നെണ്ണം പുതിയ പദ്ധതികളും ആറെണ്ണം നിലവിലുള്ള പദ്ധതികൾ വികസിപ്പിച്ച് പുതിയ നിക്ഷേപമിറക്കുന്നതുമാണ്.

പുതിയ പദ്ധതികളിൽ ഒന്ന് സെമികണ്ടക്ടർ മേഖലയിലുള്ളതാണ്. സിലെക്ട്രിക് സെമികണ്ടക്ടർ മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരു കോചനഹള്ളിയിലെ 3,425 കോടിയുടെ സംരംഭമാണിത്.

  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്

460 പേർക്ക് ഇതിൽ തൊഴിൽ നൽകാനാകുമെന്നാണ് പ്രതീക്ഷ. സെമി കണ്ടക്ടർ മേഖലയിൽ കർണാടകത്തിലെ ആദ്യത്തെ നിക്ഷേപ പദ്ധതിയാണിത്.

ഡി.എൻ.സൊലൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ദേവനഹള്ളിയിലെ 998 കോടിയുടെ സംരംഭമാണ് മറ്റൊന്ന്.

ഇതിൽ 467 പേർക്ക് തൊഴിൽ നൽകാനാകുമെന്ന് കരുതുന്നു. സൻസെറാ എൻജിനീയറിങ് ലിമിറ്റഡിന്റെ ബെംഗളൂരു ഹാരോഹള്ളിയിലെ 2,150 കോടിയുടെ സംരംഭമാണ് മറ്റൊന്ന്.

3,500 പേർക്ക് ഇതിൽ തൊഴിൽ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. യോഗത്തിൽ വ്യവസായ മന്ത്രി എം.ബി.പാട്ടീൽ, ഐ.ടി.-ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ, കൃഷിമന്ത്രി എൻ.ചെലുവരായസ്വാമി എന്നിവരും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts