അനധികൃത ആയുധകടത്ത്; സഹോദരങ്ങൾ പിടിയിൽ 

ബെംഗളൂരു: കടത്തിക്കൊണ്ടുവന്ന അനധികൃത ആയുധങ്ങളുമായി സഹോദരന്മാർ പിടിയില്‍.

ബെംഗളൂരുവില്‍ വച്ചാണ് ബീഹാർ സ്വദേശികളായ സഹോദരന്മാർ പിടിയിലായത്.

ഇവർ സഞ്ചരിച്ച ബൈക്കില്‍ നിന്ന് തിരകളും പിസ്റ്റളുകളും പോലീസ് കണ്ടെത്തി.

32കാരനായ വിദ്യാനന്ദ് സഹനിയും ഇയാളുടെ മുതിർന്ന സഹോദരനും 41കാരനുമായ പ്രേം കുമാർ സഹനിയുമാണ് അറസ്റ്റിലായിട്ടുള്ളത്.

ബീഹാറിലെ ബേഗുസാരായി ജില്ലയിലെ കുംബി ഗ്രാമത്തില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവിലെ എലനഹള്ളിയിലെ ബേഗൂർ കൊപ്പ റോഡില്‍ നടന്ന പരിശോധനയിലാണ് ബൈക്കില്‍ ആയുധവുമായി എത്തിയ സഹോദരന്മാർ പിടിയിലായത്.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

ഹാരോഹള്ളിയിലെ കെട്ടിട നിർമ്മാണ സൈറ്റിലെ തൊഴിലാളികളായ ഇവർ താമസിച്ച ഇടത്ത് നിന്നും ആയുധം കണ്ടെത്തിയിട്ടുണ്ട്.

ഇരു ചക്രവാഹനങ്ങളിലെത്തി സ്വർണവും പണവും മോഷ്ടിക്കുന്ന പിടിച്ചുപറിക്കാരെ പിടികൂടാനായുള്ള പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്.

ബൈക്കില്‍ പിന്നിലിരുന്നയാളുടെ ബാഗിലായിരുന്നു തോക്കുണ്ടായിരുന്നത്.

ബാഗിലെന്താണെന്ന് വാഹന പരിശോധനയ്ക്കിടെ പൊലീസ് ചോദിച്ചതോടെ പരുങ്ങിയ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചതോടെ പോലീസ് പിടികൂടുകയായിരുന്നു.

ബാഗ് പരിശോധിച്ചപ്പോഴാണ് തോക്കുകളും തിരകളും കണ്ടെത്തിയത്.

ഇറ്റലിയില്‍ നിർമ്മിച്ചതെന്നാണ് കണ്ടെടുത്ത തോക്കുകളിലൊന്നില്‍ മാർക്ക് ചെയ്തിട്ടുള്ളത്.

രണ്ടാമത്തെ തോക്ക് പ്രാദേശികമായി നിർമ്മിച്ചതെന്നാണ് പോലീസ് വിശദമാക്കുന്നത്.

വിദ്യാനന്ദ് വിവിധ കേസുകളില്‍ ഇതിന് മുൻപും പോലീസ് പിടികൂടിയിട്ടുള്ളയാളാണ്.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

2018ല്‍ ബെംഗളൂരുവിലേക്ക് എത്തിയ പ്രേംകുമാർ ഇത് ആദ്യമായാണ് സഹോദരന്റെ ആയുധ കള്ളക്കടത്തില്‍ പങ്ക് ചേരുന്നതും പിടിയിലാവുന്നതും.

ഇവരില്‍ നിന്ന് നിരവധി പാൻ നമ്പറുകളും ആധാർ കാർഡുകളും ഡെബിറ്റ് കാർഡുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വിദ്യാനന്ദിന്റെ അഞ്ച് വയസുള്ള മകൻ പിസ്റ്റളുകള്‍ പിടിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങളും ഇയാളുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts