നഗരത്തിലെ ഗതാഗത ലംഘനം; 88.60 ലക്ഷം പിഴ ഈടാക്കി ട്രാഫിക് പോലീസ് 

ബെംഗളൂരു: നഗരത്തില്‍ ഒറ്റദിവസം അഞ്ചുമണിക്കൂറിനിടെ ഗതാഗത നിയമലംഘനത്തിന് ട്രാഫിക് പോലീസ് 1757 കേസുകള്‍ രജിസ്റ്റർ ചെയ്ത് 88.60 ലക്ഷം രൂപ പിഴ ഈടാക്കി.

വെള്ളിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ നടത്തിയ പ്രത്യേക പരിശോധന വിവരമാണ് പോലീസ് പുറത്തുവിട്ടത്.

  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി

തെറ്റായ ദിശയില്‍ വാഹനമോടിച്ചതിനാണ് കൂടുതല്‍പേരും പിടിയിലായത്.

ഇത്തരത്തില്‍ 730 കേസുകളും, ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനമോടിച്ചതിന് 718 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts