ബെംഗളൂരു: നഗരത്തിലേക്ക് ഹണിമൂൺ ട്രിപ്പിനുവന്ന ദമ്പതികളുടെ കാറിൽ ടാങ്കർ ലോറിയിടിച്ച് നാല് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളാണ് മരിച്ചത്.
കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു പി സ്കൂൾ സംസ്കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ രാത്രിയിൽ നാട്ടിലേക്ക് മടങ്ങിയ ഇവരുടെ കാർ പുലർച്ചെ മാണ്ഡ്യക്കടുത്തുള്ള മധൂർ എന്ന സ്ഥലത്ത് വച്ചാണ് അപകടത്തിൽ പെട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.