1.5 ലക്ഷത്തിന്റെ ഐഫോൺ ക്യാഷ് ഓൺ ഡെലിവറിയായി ഓർഡർ ചെയ്തു; ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തള്ളി 

ലഖ്നൗ: ഓർഡർ ചെയ്ത ഐഫോണ്‍ വിതരണം ചെയ്യാനെത്തിയ ഡെലിവറി ബോയിയെ രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തി.

കാഷ് ഓണ്‍ ഡെലിവറിയായി (സിഒഡി) ഓർഡർ ചെയ്ത 1.5 ലക്ഷം രൂപയുടെ ഐഫോണ്‍ വിതരണം ചെയ്യാനെത്തിയ 30കാരനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

ഉത്തർപ്രദേശിലെ ചിൻഹാട്ടിലാണ് സംഭവം. മൃതദേഹം ഇന്ദിരാ കനാലിലാണ് തള്ളിയത്.

മൃതദേഹം കണ്ടെത്താൻ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശശാങ്ക് സിംഗ് പറഞ്ഞു.

  കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്ന നാലംഗ സംഘം പിടിയിൽ

ചിൻഹാട്ട് സ്വദേശിയായ ഗജാനൻ ഫ്ലിപ്കാർട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ ഓർഡർ ചെയ്തു.

പാർസല്‍ എത്തുമ്പോൾ പണം നല്‍കുന്ന കാഷ് ഓണ്‍ ഡെലിവറി ഓപ്ഷനാണ് ഇയാള്‍ തെരഞ്ഞെടുത്തത്.

സെപ്തംബർ 23 ന് നിഷാത്ഗഞ്ചില്‍ നിന്നുള്ള ഡെലിവറി ബോയ് ഭരത് സാഹു ഫോണുമായി എത്തി.

അപ്പോഴാണ് പണം നല്‍കാതെ ഫോണ്‍ കൈക്കലാക്കാൻ ഗജാനനും കൂട്ടാളിയും ചേർന്ന് ഭരത് സാഹുവിനെ കഴുത്ത് ഞെരിച്ച്‌ കൊന്നത്. തുടർന്ന് ചാക്കില്‍ കെട്ടി മൃതദേഹം കനാലില്‍ തള്ളിയെന്നും പോലീസ് പറയുന്നു.

രണ്ട് ദിവസമായിട്ടും സാഹു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്നാണ് കുടുംബം സെപ്തംബർ 25ന് ചിൻഹട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

  ലാവെൽ റോഡിൽ യുവതിയുടെ ഐഫോൺ തട്ടിപ്പറിച്ച് കടന്നകളഞ്ഞ് ബൈക്കിലെത്തിയ സംഘം

സാഹുവിന്‍റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ഗജാനനിലേക്ക് എത്തിയത്. കൂട്ടാളി ആകാശിനെയും അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലില്‍ കിടന്നവര്‍ക്കും പി കെ ശശിക്കും സീറ്റ്’; എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു
[masterslider id="10"]

Related posts

Click Here to Follow Us