ബി സി പാട്ടീലിൻ്റെ മരുമകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു 

ബെംഗളൂരു: മുൻ മന്ത്രി ബി സി പാട്ടീലിൻ്റെ മരുമകൻ കെ ജി പ്രതാപ് കുമാർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

മരുമകൻ്റെ ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല.

വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യ ചെയ്തതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.

ദാവൻഗരെ ജില്ലയിലെ ഹൊന്നാളി താലൂക്കിൽ അരകെരെക്കടുത്തുള്ള വനത്തിന് സമീപം ഞാൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതാപിനെ രക്ഷിക്കാനായില്ല.

മൂത്ത മരുമകൻ പ്രതാപ് കുമാർ ബി സി പാട്ടീലിന് മകനെപ്പോലെയായിരുന്നു.

ബി സി പാട്ടീലിൻ്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഇയാൾ ആണ്.

ആൺമക്കൾ ഇല്ലാത്തതിനാൽ സഹോദരി പുത്രനായ പ്രതാപന് മൂത്ത മകൾ സൗമ്യ പാട്ടീലിനെ വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു.

മരുമകൻ്റെ ആത്മഹത്യയിൽ മനോവിഷമത്തിലായ ബിസി പാട്ടീൽ ഷിമോഗയിലെ മെഗാൻ ആശുപത്രിയിൽ എത്തുകയും ചെയ്തു.

  കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഇന്നും ഉണ്ടാകാൻ സാധ്യത ഇല്ല

ഹൊന്നാളി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

കച്ചിങ്ങരെയിൽ സംസ്‌കാരം നടക്കുമെന്നാണ് നിലവിലെ വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരം കാലിയായി; ഹൈവേ കൈയടക്കി; നഗരം 'ഫ്രീ'യാക്കി ടെക്കികളുടെ പടയോട്ടം!
[masterslider id="10"]

Related posts