വിദ്യാഭ്യാസ വായ്പ ഒറ്റത്തവണ തീർപ്പാക്കി: സിബില്‍ സ്കോർ ഇടിഞ്ഞതിൽ പ്രതിഷേധിച്ച് ബാങ്കിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധം 

ബെംഗളൂരു: വിദ്യാഭ്യാസ വായ്പ ഒറ്റത്തവണ തീർപ്പാക്കിയതിനെ തുടർന്ന് സിബില്‍ സ്കോർ ഇടിയുകയും മറ്റ് വായ്പകള്‍ ലഭ്യമല്ലാതാകുകയും ചെയ്തതോടെ ബാങ്കിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സുള്ള്യ താലൂക്കിലെ സാമ്പാജെയിലെ കല്ലുഗുണ്ടിയിലുള്ള ദേശസാല്‍കൃത ബാങ്കിലാണ് യുവാവ് കുത്തിയിരുന്നത്.

ജൂണ്‍ ഒന്നിനായിരുന്നു സംഭവം.

2016ല്‍ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ വായ്പക്ക് ജാമ്യം നിന്ന കെ പി ജോണി എന്നയാള്‍ക്കാണ് ബാങ്കില്‍ നിന്ന് പുതിയ വായ്പ ലഭിക്കാതായത്.

വിദ്യാർഥിയുടെ വിദ്യാഭ്യാസം പൂർത്തിയാക്കുകയും കുടുംബം പിന്നീട് വായ്പ തിരിച്ചടക്കുകയും ചെയ്തു.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

കുറഞ്ഞ നിരക്കില്‍ ഒറ്റത്തവണ തീർപ്പാക്കല്‍ വഴിയാണ് വായ്പ തിരിച്ചടച്ചത്.

ഇതോടെ വായ്പക്ക് ജാമ്യം നിന്ന ജോണിയുടെ സിബില്‍ സ്കോർ ഇടിഞ്ഞു.

എന്നാല്‍ ഇക്കാര്യമൊന്നും ഇദ്ദേഹം അറിഞ്ഞില്ല.

തുടർന്ന് വായ്പക്ക് ശ്രമിച്ചപ്പോഴാണ് സിബില്‍ സ്കോർ ഇടിഞ്ഞതായി ബാങ്ക് ജീവനക്കാർ അറിയിച്ചത്.

ബാങ്കില്‍ നിന്ന് വിശദീകരണം തേടാനുള്ള ഇയാളുടെ ശ്രമങ്ങള്‍ക്ക് ഒരു മാസത്തിലേറെയായി ഉത്തരം ലഭിച്ചില്ല.

സിബില്‍ സ്കോർ മാർക്ക് ചെയ്തപ്പോള്‍ എന്തുകൊണ്ടാണ് അവർ തന്നെ അറിയിക്കാതിരുന്നതെന്ന് ജോണി ബാങ്ക് ജീവനക്കാരോട് ചോദിച്ചു.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

പ്രതികരണം ലഭിക്കാതായതോടെ ജോണി ശനിയാഴ്ച ബാങ്ക് വളപ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി.

പ്രവർത്തനം തടസ്സപ്പെട്ടതായി ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതർ ഉടൻ തന്നെ കല്ലുഗുണ്ടി പോലീസില്‍ പരാതി നല്‍കി.

പോലീസെത്തിയാണ് ഇയാളെ നീക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts