പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ഒരു യുവതി കൂടെ പരാതി നൽകി 

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാല്‍സംഗക്കേസ്.

പ്രജ്വല്‍ പീഡിപ്പിച്ചുവെന്നു മറ്റൊരു യുവതികൂടി പരാതി നല്‍കി.

നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു.

മജിസ്‌ട്രേറ്റിന് മുൻപാകെയാണ് യുവതി മൊഴി രേഖപ്പെടുത്തിയത്.

ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പുതിയ കേസ്.

അതിനിടെ, പുറത്തുവന്ന വിഡിയോയിലുള്ള തന്റെ അമ്മയെ മൂന്നു ദിവസമായി കാണാതായെന്നു കാട്ടി പ്രജ്വലിനും പിതാവ് എച്ച്‌.ഡി. രേവണ്ണയ്ക്കുമെതിരെ ഒരാള്‍ പരാതി നല്‍കിയിട്ടുണ്ട്.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

വിഡിയോയിലുള്ളയാളുടെ മകനാണ് അമ്മയെ തട്ടിക്കൊണ്ടുപോയതായി രേവണ്ണയ്ക്കെതിരെ പരാതിപ്പെട്ടത്.

മൈസുരുവിലെ കെ.ആർ. നഗർ പോലീസ് സ്റ്റേഷനിലാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരിക്കുന്നത്.

ആറുവർഷത്തോളം രേവണ്ണയുടെ വീട്ടില്‍ ജോലിക്കുനിന്നയാളാണ് അമ്മയെന്ന് മകന്റെ പരാതിയില്‍ പറയുന്നു.

ആകെ മൂന്നു കേസുകളാണ് ഇതുവരെ ഈ വിഷയത്തില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

രേവണ്ണയ്ക്കും പ്രജ്വലിനുമെതിരെ ബെംഗളൂരു എസ്‌ഐടി റജിസ്റ്റർ ചെയ്തത്, പ്രജ്വലിനെതിരെ മാത്രമായി എസ്‌ഐടി റജിസ്റ്റർ ചെയ്തത്, രേവണ്ണയ്ക്കും മറ്റുള്ളവർക്കുമെതിരെ മൈസുരുവില്‍ റജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകല്‍ കേസ് എന്നിവയാണവ.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

ചോദ്യംചെയ്യലിനു നല്‍കിയ നോട്ടിസ് മടങ്ങിയതിനെ തുടർന്ന് പ്രജ്വലിനെതിരെ ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്‌ പ്രജ്വല്‍ ജർമനിയിലേക്ക് കടന്നതായും ഇവിടെ‌ നിന്ന് ദുബായിലെത്തിയതായും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts