ട്രക്ക് അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ട്രക്ക് അപകടത്തിൽ തൃശ്ശൂർ പാലയ്ക്കൽ സ്വദേശി അടക്കം രണ്ടുപേർ മരിച്ചു.

രണ്ടുപേർക്ക് പരിക്കേറ്റു. പാലയ്ക്കൽ പാലിശ്ശേരി വടക്കേ മേപ്പുള്ളി പ്രഭാകരന്റെയും സുശീലയുടെയും മകൻ പ്രജിത്ത് (30), ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ പാലക്കാട് കൂടല്ലൂർ സ്വദേശി ഉണ്ണികൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തൃശ്ശൂരിൽ സൈൻ ബോർഡ് നിർമിക്കുന്ന പ്രഭ ഡിജിറ്റലിന്റെ ഉടമയായ പ്രജിത്ത് സൈൻ ബോർഡ് നിർമാണത്തിന്റെ ഭാഗമായി പുണെയിൽ പോകുന്നതിനിടെയായിരുന്നു അപകടം.

ബുധനാഴ്ച ഉച്ചയ്ക്കാണ് പുറപ്പെട്ടത്.

വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.

ഡിവൈഡറിൽ തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് ബന്ധുക്കൾക്ക് നൽകിയ വിവരം.

നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts