യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മറുപടിയുമായി നടൻ ബാല 

കൊച്ചി: “ചെകുത്താൻ’ എന്ന യൂട്യൂബ്‌ ചാനലിലൂടെ അധിക്ഷേപ വീഡിയോ ചെയ്യുന്ന അജു അലക്‌സിനെ ഫ്ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മറുപടിയുമായി നടൻ ബാല.

യൂട്യൂബർ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ ചെയ്‌തിട്ടില്ലെന്നും ബാല പറയുന്നു.

യൂട്യൂബറുടെ റൂമിലെത്തിയ ബാല അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോയും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ചെകുത്താൻ എന്ന പേരിൽ സമൂഹമാധ്യങ്ങളിലൂടെ അധിക്ഷേപ വീഡിയോ ചെയ്യുന്ന തിരുവല്ല സ്വദേശി അജു അലക്‌സാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ട്‌.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

ബാല റൂമിലെത്തുമ്പോൾ യൂട്യൂബറുടെ സുഹൃത്ത് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ‘‘നിങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വിഡിയോ എടുത്തത്.

ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ്.’’ ബാല വിഡിയോയില്‍ പറയുന്നു.

വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോ​ഗിക്കാന്‍ പാടില്ലെന്നും ഇതോടെ ഇത് നിർത്തണമെന്നും ബാല, അജുവിന്‍റെ മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തിനോട് പറയുന്നതും വിഡിയോയില്‍ കേൾക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts