നഗരത്തിൽ ഹൃദയാഘാതത്തെ തുടർന്ന് ഒരു പോലീസുകാരൻ കൂടി മരിച്ചു

ബെംഗളൂരു: നഗരത്തിൽ ഹൃദയാഘാതത്തിന് ഇരയാകുന്ന പോലീസുകാരുടെ എണ്ണം വർധിക്കുന്നു. വിജയനഗർ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിൽ ഉറങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. മറ്റൊരു പോലീസുകാരനും ഹൃദയാഘാതം മൂലം മരിച്ചിരുന്നു. വിജയനഗർ ട്രാഫിക് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നവീൻ കുമാറാണ് മരിച്ചത്. ഹാസൻ സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ നവീൻ കുമാറിന്റെ മരണത്തെക്കുറിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ. അത്തിഗുപ്പെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് സൂചന. മരിച്ച നവീൻ വെള്ളിയാഴ്ച പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയി.…

Read More

പ്രധാനമന്ത്രിക്ക് ഇത്തവണ ഓണക്കോടി എത്തുന്നത് കണ്ണൂരിൽ നിന്നും 

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ട്. കണ്ണൂർ ചൊവ്വയിലെ ലോക്നാഥ് കോ-ഓപ്പ് വീവിങ് സൊസൈറ്റിയാണ് ഓണക്കോടി ഒരുക്കുന്നത്. ഒരാഴ്ചയായി നെയ്ത്തുകാരി വാരത്തെ കെ. ബിന്ദു നെയ്യുന്നത്, പ്രധാനമന്ത്രിക്കും മറ്റു പ്രമുഖർക്കും കേരളം സമ്മാനിക്കുന്ന കുർത്തയ്ക്കുള്ള തുണിയാണ്. ഹാൻഡ്‍ലൂം ആൻഡ് ടെക്സ്റ്റൈൽ സ്റ്റേറ്റ് ഡയറക്ടർ കെ.എസ്. അനിൽകുമാറിന്റെ നിർദേശാനുസരണം ലോക്നാഥ് വിവേർസ് സെക്രട്ടറി പി. വിനോദ് കുമാർ തുണി നിർമിക്കുന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് എ. പവിത്രൻ പിന്തുണയും നൽകി. കോട്ടയം രാമപുരം അമനകര സ്വദേശിയും പാലക്കാട്…

Read More

നഗരത്തിൽ പട്ടാപ്പകൽ ഇരുചക്രവാഹനയാത്രികനെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച

ബെംഗളൂരു: ബെൻസൻ ടൗണിന് സമീപം പട്ടാപ്പകൽ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ഒരാളെ രണ്ട് അജ്ഞാതർ കൊള്ളയടിച്ചു. സംഭവം സമീപത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ബെംഗളൂരു ജെസി നഗർ പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങളിൽ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ സ്‌കൂട്ടറിനെ മറികടന്ന് റോഡിന് നടുവിൽ നിർത്തുകയും ബൈക്കിന്  പിന്നിൽ ഇരുന്ന യുവാവ് ഇറങ്ങി, സ്കൂട്ടിയിലുള്ള ആളുടെ അടുത്തേക്ക് പോയി, ഉടൻ തന്നെ, വെട്ടുകത്തിയാണെന്ന് തോന്നിക്കുന്ന ഒരു ആയുധം പുറത്തെടുക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.…

Read More

വിവാഹ മോചന വാർത്തകളിൽ വീണ്ടും ഇടം പിടിച്ച് സാനിയ മാലിക് 

ഇസ്ലാമാബാദ്: ക്രിക്കറ്റ് താരം ഷോയിബ് മാലിക്കും സാനിയ മിര്‍സയും തമ്മിലുള്ള വിവാഹ മോചനത്തില്‍ വീണ്ടും അഭ്യൂഹം. ഇരുവരും പിരിഞ്ഞുവെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മാലിക് സ്വന്തം ഇന്‍സ്റ്റഗ്രാം ബയോയില്‍ വരുത്തിയ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇരുവരും പിരിഞ്ഞുവെന്ന കാര്യം സ്ഥിരീകരിക്കുന്നതാണ് ഇത്. 2010ലാണ് മാലിക്കും സാനിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. അതിന് ശേഷം ഇരുവരും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളിലാണ് മാറ്റം വന്നിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലെ…

Read More

”ഫെയ്സ്ബുക്ക് ‘ഫ്രണ്ട്സ്’ എന്നത് പലപ്പോഴും ഒരു മിത്താണ് ; മിത്ത് വിവാദത്തിനിടെ പുതിയ മിത്തുമായി രമേശ് പിഷാരടി

സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ‘മിത്ത് വിവാദം’ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ മറ്റൊരു ‘മിത്തു’മായി നടൻ രമേശ് പിഷാരടി. ഫെയ്സ്ബുക്ക് ഫ്രണ്ട്സ് എന്നത് പലപ്പോഴും ഒരു മിത്താണെന്ന് നടൻ പറയുന്നു. സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഫെയ്സ്ബുക്ക് ആരംഭിച്ചത്. എന്നാൽ ഇന്ന് ഫെയ്സ്ബുക്ക് മതപരവും കക്ഷി രാഷ്ട്രീയങ്ങൾക്കുവേണ്ടിയുള്ള കൊലവിളികൾ നിറഞ്ഞിരിക്കണമെന്ന് അദ്ദേഹം പറയുന്നു. ”ഫെയ്സ്ബുക്ക് ‘ഫ്രണ്ട്സ്’ എന്നത് പലപ്പോഴും ഒരു മിത്താണ്. മതത്തിനും കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു. സൗഹൃദങ്ങൾക്ക് വേണ്ടി ആയിരുന്നു ഫെയ്സ്ബുക്ക് ആരംഭിച്ചത്. ചങ്ങാത്തം നിലനിർത്താൻ, നിർമ്മിക്കാൻ, വീണ്ടെടുക്കാൻ..…

Read More

യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മറുപടിയുമായി നടൻ ബാല 

കൊച്ചി: “ചെകുത്താൻ’ എന്ന യൂട്യൂബ്‌ ചാനലിലൂടെ അധിക്ഷേപ വീഡിയോ ചെയ്യുന്ന അജു അലക്‌സിനെ ഫ്ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മറുപടിയുമായി നടൻ ബാല. യൂട്യൂബർ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ ചെയ്‌തിട്ടില്ലെന്നും ബാല പറയുന്നു. യൂട്യൂബറുടെ റൂമിലെത്തിയ ബാല അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോയും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ചെകുത്താൻ എന്ന പേരിൽ സമൂഹമാധ്യങ്ങളിലൂടെ അധിക്ഷേപ വീഡിയോ ചെയ്യുന്ന തിരുവല്ല സ്വദേശി അജു അലക്‌സാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ട്‌. ബാല റൂമിലെത്തുമ്പോൾ യൂട്യൂബറുടെ സുഹൃത്ത്…

Read More

രക്തം കുടിക്കാൻ കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് കൊന്നു 

മുംബൈ: തന്‍റെ രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാദ് ജില്ലയിലായിരുന്നു സംഭവം. പ്രതിയായ രാഹുൽ ലോഹറും സുഹൃത്ത് ഇഷ്ത്യാഖ് ഖാനും മദ്യപിക്കുന്നതിനിടെ ഇഷ്ത്യാഖ് രാഹുലിനോട് രക്തം കുടിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഇതിന് പിന്നാലെ ഇഷ്ത്യാഖ് രാഹുലിന്‍റെ കഴുത്തിൽ ശക്തിയായി കടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും രാഹുൽ സംഭവസ്ഥലത്തു നിന്നും മാറുകയുമായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും സ്ഥലത്തെത്തിയ പ്രതി ഇഷ്ത്യാഖിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രാഹുലിനെ പോലീസ് അറസ്റ്റ്…

Read More

മലിന ജലം കുടിച്ച് മരണനിരക്ക് ഉയരുന്നു;അന്വേഷണത്തിനു പ്രത്യേക സംഘം 

ബെംഗളൂരു:ചിത്രദുർഗയിലെ കാവടിഗാരഹട്ടി ഗ്രാമത്തിൽ മലിനജലം കുടിച്ചു മരിച്ചവരുടെ എണ്ണം ഉയർന്നതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജലവിതരണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം ഗ്രാമം സന്ദർശിച്ചു സാമ്പിളുകൾ ശേഖരിക്കുകയും ആശുപത്രിയിൽ കഴിയുന്നവരുമായി സംസാരിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ബന്ധുവീട്ടിൽ എത്തിയ ദാവനഗരെ സ്വദേശി പ്രവീൺ(25) കൂടി മരിച്ചതോടെയാണു മരണസംഖ്യ ഉയർന്നത്.  ദാവനഗരെയിലെ വീട്ടിൽ എത്തിയതിനു പിന്നാലെ ഛർദ്ദിയും വയറിളക്കവും ബാധിച്ചാണ് പ്രവീൺ മരിച്ചത്. 78 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടാങ്കറുകളിൽ എത്തിച്ച കുടിവെള്ളത്തിൽ മാലിന്യം കലർന്നതാണ്…

Read More

പൊതുവഴിയിൽ ഭാര്യയെ മർദിച്ച മദ്യപിച്ച ഭർത്താവിനെ പൊതുജനം മർദ്ദിച്ചു

ബെംഗളൂരു: ദേശ്പാണ്ഡെ നഗറിന് സമീപം പൊതുവഴിയിൽ വെച്ച് ഭാര്യയെ മർദിച്ചതിന് ഭർത്താവിനെ നാട്ടുകാർ മർദ്ദിച്ചു. ഭർത്താവ് ഭാര്യയെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നതിന്റെയും നാട്ടുകാർ മർദ്ദിക്കുന്നതിന്റെയും മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിരുന്നു. ഹുബ്ബള്ളി ജില്ലയിലെ ദേശ്പാണ്ഡെ നഗറിലെ ഗന്ധർവ ഹള്ളിക്ക് സമീപം മദ്യപിച്ചിരുന്ന അജ്ഞാതൻ ഒരു സ്ത്രീയുടെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നതാണ് ആദ്യം ദൃശ്യമായത്. യുവതി സഹായം അഭ്യർത്ഥിച്ച് ബഹളം വെച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. സ്ത്രീയെ രക്ഷിക്കുകയും ഭാര്യയെ മർദിച്ചതിന് ആളുകൾ പുരുഷനെ മർദ്ദിക്കുകയും ചെയ്തു.

Read More

അണക്കെട്ടിന് സമീപം സെൽഫിയെടുക്കുന്നതിനിടെ മുങ്ങിമരിച്ച നഗരത്തിലെ ടാറ്റൂ കലാകാരന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കുടക് ജില്ലയിലെ കുശാൽനഗറിൽ ഹാരംഗി നദിയിൽ വീണ സന്ദീപ് എന്ന വിനോദസഞ്ചാരിയെ വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തി . ദുബാരെ ക്യാമ്പിൽ നിന്നുള്ള റിവർ റാഫ്റ്റിംഗ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നുള്ള ടാറ്റൂ കലാകാരനും 46 കാരനുമായ സന്ദീപ് തന്റെ മൂന്ന് സുഹൃത്തുക്കളോടൊപ്പം വ്യാഴാഴ്ച മടിക്കേരിയിലെത്തി . ഹാരംഗി റിസർവോയർ സന്ദർശിച്ച ശേഷം സംഘം ഒരു പാലത്തിൽ നിന്നു. സന്ദീപ് പാലത്തിന്റെ അരികിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി നദിയിലേക്ക് വീണു. അണക്കെട്ടിലെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് നിർത്തുകയും സന്ദീപിന് വേണ്ടിയുള്ള…

Read More
Click Here to Follow Us