മലിന ജലം കുടിച്ച് മരണനിരക്ക് ഉയരുന്നു;അന്വേഷണത്തിനു പ്രത്യേക സംഘം 

ബെംഗളൂരു:ചിത്രദുർഗയിലെ കാവടിഗാരഹട്ടി ഗ്രാമത്തിൽ മലിനജലം കുടിച്ചു മരിച്ചവരുടെ എണ്ണം ഉയർന്നതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ജലവിതരണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം ഗ്രാമം സന്ദർശിച്ചു സാമ്പിളുകൾ ശേഖരിക്കുകയും ആശുപത്രിയിൽ കഴിയുന്നവരുമായി സംസാരിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ബന്ധുവീട്ടിൽ എത്തിയ ദാവനഗരെ സ്വദേശി പ്രവീൺ(25) കൂടി മരിച്ചതോടെയാണു മരണസംഖ്യ ഉയർന്നത്. 

ദാവനഗരെയിലെ വീട്ടിൽ എത്തിയതിനു പിന്നാലെ ഛർദ്ദിയും വയറിളക്കവും ബാധിച്ചാണ് പ്രവീൺ മരിച്ചത്.

78 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടാങ്കറുകളിൽ എത്തിച്ച കുടിവെള്ളത്തിൽ മാലിന്യം കലർന്നതാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശുദ്ധജലം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

2 മാസത്തിനിടെ മലിനജലം കുടിച്ച് സംസ്ഥാനത്ത് 5 പേർ മരിച്ചെന്നാണ് കണക്ക്. 420 പേർ ആശുപത്രിയിൽ ചികിത്സ തേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us