നഗരത്തിൽ പട്ടാപ്പകൽ ഇരുചക്രവാഹനയാത്രികനെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച

ബെംഗളൂരു: ബെൻസൻ ടൗണിന് സമീപം പട്ടാപ്പകൽ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ഒരാളെ രണ്ട് അജ്ഞാതർ കൊള്ളയടിച്ചു.

സംഭവം സമീപത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ബെംഗളൂരു ജെസി നഗർ പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കവർച്ചയുടെ സിസിടിവി ദൃശ്യങ്ങളിൽ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ സ്‌കൂട്ടറിനെ മറികടന്ന് റോഡിന് നടുവിൽ നിർത്തുകയും ബൈക്കിന്  പിന്നിൽ ഇരുന്ന
യുവാവ് ഇറങ്ങി, സ്കൂട്ടിയിലുള്ള ആളുടെ അടുത്തേക്ക് പോയി, ഉടൻ തന്നെ, വെട്ടുകത്തിയാണെന്ന് തോന്നിക്കുന്ന ഒരു ആയുധം പുറത്തെടുക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

ആയുധം കൈവശം വെച്ചയാൾ ഉടൻ തന്നെ മൊബൈൽ ഫോണിനൊപ്പം സ്കൂട്ടറിൽ നിന്ന് പണം തട്ടുന്നത് കാണാം.

സംഭവം ബംഗളൂരു പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും അജ്ഞാതർക്കായി പോലീസ് തിരച്ചിൽ നടത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts