”ഫെയ്സ്ബുക്ക് ‘ഫ്രണ്ട്സ്’ എന്നത് പലപ്പോഴും ഒരു മിത്താണ് ; മിത്ത് വിവാദത്തിനിടെ പുതിയ മിത്തുമായി രമേശ് പിഷാരടി

സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ‘മിത്ത് വിവാദം’ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ മറ്റൊരു ‘മിത്തു’മായി നടൻ രമേശ് പിഷാരടി.

ഫെയ്സ്ബുക്ക് ഫ്രണ്ട്സ് എന്നത് പലപ്പോഴും ഒരു മിത്താണെന്ന് നടൻ പറയുന്നു. സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഫെയ്സ്ബുക്ക് ആരംഭിച്ചത്. എന്നാൽ ഇന്ന് ഫെയ്സ്ബുക്ക് മതപരവും കക്ഷി രാഷ്ട്രീയങ്ങൾക്കുവേണ്ടിയുള്ള കൊലവിളികൾ നിറഞ്ഞിരിക്കണമെന്ന് അദ്ദേഹം പറയുന്നു.

  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!

”ഫെയ്സ്ബുക്ക് ‘ഫ്രണ്ട്സ്’ എന്നത് പലപ്പോഴും ഒരു മിത്താണ്. മതത്തിനും കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു.

സൗഹൃദങ്ങൾക്ക് വേണ്ടി ആയിരുന്നു ഫെയ്സ്ബുക്ക് ആരംഭിച്ചത്. ചങ്ങാത്തം നിലനിർത്താൻ, നിർമ്മിക്കാൻ, വീണ്ടെടുക്കാൻ.. അങ്ങനെ പലതിനും…എന്നാൽ ഫെയ്സ്ബുക്ക് ഉപയോഗത്തിന് അതിന്റെ കൗമാരം കടക്കുമ്പോഴേക്കും മനുഷ്യനെപ്പോലെ ബാല്യത്തിന്റെ നിഷ്കളങ്കത കൈമോശം വന്നിരിക്കുന്നു.

എല്ലാ മതങ്ങളും, രാഷ്ട്രീയ പാർട്ടികളും സ്നേഹിക്കാനാണത്രെ പഠിപ്പിക്കുന്നത്.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

ഫെയ്സ്ബുക്ക് സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നു പറയും പോലെ.”–രമേശ് പിഷാരടിയുടെ വാക്കുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
[masterslider id="10"]

Related posts