പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരുവില്‍ 17,18 തിയതികളില്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരുവില്‍ 17,18 തിയതികളില്‍ നടക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന യോഗം ജൂലായ് 13,14 തിയതികളില്‍ ബെംഗളൂരുവിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് 17,18 ലേക്ക് നീട്ടിവെക്കുകയായിരുന്നു.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

കഴിഞ്ഞ മാസം 23-ന് പട്നയിലായിരുന്നു ആദ്യ യോഗം നടന്നത്. അടുത്ത യോഗം ഷിംലയില്‍ ജൂലായ് 10,12 തിയതികളിലായി നടക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മലിക്കാര്‍ജുൻ ഖാര്‍ഗെ ആദ്യം പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ കാരണം യോഗം ബെംഗളൂരുവിലേക്ക് മാറ്റിയെന്ന് പിന്നീട് എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ അറിയിച്ചിരുന്നു.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും ബിഹാര്‍, കര്‍ണാടക നിയമസഭാ സമ്മേളനവും നടക്കുന്നതിനാലാണ് ബെംഗളൂരുവിലെ യോഗം നീട്ടിവെച്ചതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കുന്ന വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts