ആറ് വയസുകാരനെ അടിച്ചു കൊന്ന 13കാരൻ അറസ്റ്റിൽ 

ലക്നൗ : ഉത്തരപ്രദേശിൽ ആറ് വയസുകാരനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊന്നു.

സംഭവത്തിൽ മരിച്ച കുട്ടിയുടെ സുഹൃത്ത് കൂടിയായ 13കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ആറ് വയസ്സുകാരൻ യുഗ് യാദവാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ കുട്ടിയെ കാണാനില്ലായിരുന്നു.

തുടർന്ന് അച്ഛൻ നടത്തിയ അന്വേഷണത്തിലാണ് തലയ്ക്ക് അടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

മരിച്ച കുട്ടിയും പ്രതിയായ കുട്ടിയും ഒരേ ഗ്രാമത്തിലുള്ളവരാണ്. ഉറ്റ സുഹൃത്തുക്കളുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

പ്രതി ലഹരിയുടെ പുറത്ത് കൊല ചെയ്തതാണോ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടായതിന് ശേഷം കൊല ചെയ്യപ്പെട്ടതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts