മംഗളൂരുവിൽ ക്രിക്കറ്റ്‌ കളി കഴിഞ്ഞു മടങ്ങിയവർക്ക് നേരെ ലാത്തി വീശി, 11 വയസുകാരന് പരിക്ക്

ബെംഗളൂരു: മംഗളൂരു തണ്ണീര്‍ഭാവി ബീച്ചില്‍ ക്രിക്കറ്റ് കളിച്ച്‌ മടങ്ങുകയായിരുന്നവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും പി.യു വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ക്ക് പോലീസിന്റെ ലാത്തിയടിയേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വാരാന്ത്യവും പുതുവര്‍ഷവും ആയതിനാല്‍ തണ്ണീര്‍ഭാവി ബീച്ചില്‍ ഞായറാഴ്ച സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച മുതല്‍ ബീച്ചിലേക്കുള്ള റോഡില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് ക്രിക്കറ്റ് കളിച്ച്‌ മടങ്ങുകയായിരുന്നവരെ പോലീസ് തടഞ്ഞത് വാക്കുതര്‍ക്കത്തിന് കാരണമായി. ക്രിക്കറ്റ് കളി റോഡില്‍ ഗതാഗത തടസത്തിന് കാരണമാകുന്നുവെന്നായിരുന്നു പോലീസിന്റെ ആരോപണം.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെയാണ് പോലീസ് ലാത്തിവീശിയത്.

ലാത്തിയടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പോലീസിന്റെ അടിയേറ്റ വിവരമറിഞ്ഞതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇത് സംബന്ധിച്ച്‌ എം.എല്‍.എ വേദവ്യാസ് കാമത്ത് മുഖേന സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് പോലീസുകാര്‍ക്കെതിരെ പൊതുജനങ്ങള്‍ രോഷം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts