ലോക്ക് ഡൗൺ ഇല്ല; രാത്രി കർഫ്യൂവും വാരാന്ത കർഫ്യൂവും മാത്രം;കർശ്ശന നിയന്ത്രണങ്ങൾ ഇവയാണ്.

ബെംഗളൂരു :സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗത്തിനും ശേഷം കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ ഉത്തരവ് പുറത്ത് വന്നു.

ചീഫ് സെക്രട്ടേറി പി രവികുമാര്‍ ഒപ്പ് വച്ച് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്.

  • രാത്രി 9 മുതല്‍ രാവിലെ 6 അവരെ രാത്രി കർഫ്യൂ നാളെ മുതല്‍ നിലവില്‍ വന്നു.
  • വെള്ളിയാഴ്ച രാത്രി 9 മുതല്‍ തിങ്കളാഴ്ച രാവിലെ 6 മണിവരെ വാരാന്ത്യ കർഫ്യൂ നിലനില്‍ക്കും.
  • സ്കൂള്‍,കോളേജ് മറ്റു വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും,ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം അനുവദിക്കും.
  • സിനിമ തീയെറ്റെര്‍,ഷോപ്പിംഗ്‌ മാള്‍,ജിം,സ്പാ,സ്പോര്‍ട്സ് കംപ്ലെക്സുകള്‍,ബാര്‍,അസ്സെംബ്ളി ഹാള്‍,സ്വിമ്മിംഗ് പൂള്‍ എന്നിവ അടഞ്ഞു കിടക്കും,
  • സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുടെ അനുമതി ഉള്ള നീന്തല്‍ കുളങ്ങള്‍ പരിശീലന ആവശ്യത്തിനായി തുറക്കാം.
  • എല്ലാ വിധ സാമൂഹിക,രാഷ്ട്രീയ,കായിക,വിനോദ ആവശ്യങ്ങള്‍ക്ക് ഉള്ള കൂടിച്ചേരലുകള്‍ നിരോധിച്ചു.
  • സ്റ്റേഡിയങ്ങളും കളിസ്ഥലങ്ങളും പരിശീലന ആവശ്യത്തിന് മാത്രമായി തുറക്കാം കാണികളെ അനുവദിക്കരുത്.
  • എല്ലാ ദേവാലയങ്ങളിലും സന്ദര്‍ശകരെ അനുവദിക്കാതെ ചടങ്ങുകള്‍ നടത്താം.
  • ഹോട്ടെലുകള്‍ക്ക് ഭക്ഷണം പാര്‍സല്‍ നല്‍കാന്‍ മാത്രം അനുമതി.
  • എല്ലാ നിര്‍മാണ പ്രവൃത്തികളും അനുവദിക്കും.
  • മഴക്കാലം മുന്‍ നിര്‍ത്തിയുള്ള നിര്‍മാണ പ്രവൃത്തികള്‍ അനുവദിക്കും എല്ലാ കോവിഡ് മാനദണ്ഡങ്ങൾ അനുസരിക്കണം.
  • വ്യവസായശാലകളിലെ ജീവനക്കാരെ അനുവദിക്കും,സ്വന്തം ഐ.ഡി.കാര്‍ഡോ കമ്പനി നല്‍കുന്ന കത്തോ കാണിച്ചുകൊണ്ട് യാത്ര ചെയ്യാം.
  • റേഷന്‍ കടകള്‍ അടക്കമുള്ള പച്ചക്കറി,പഴം ,പാല്‍ ഉല്‍പ്പന്നങ്ങള്‍ ഗ്രോസറി കടകള്‍ തുറക്കാം.
  • ഹോള്‍സെയില്‍ പച്ചക്കറി,പഴം,പൂ കടകള്‍ തുറക്കാം.
  • താമസക്കാര്‍ക്ക് മാത്രമേ ലോഡ്ജുകള്‍ ഭക്ഷണം നല്‍കാവൂ.
  • മദ്യശാലകളില്‍ പാര്‍സല്‍ സൌകര്യം മാത്രമേ ഉണ്ടാവുകയുള്ളൂ.
  • ബാങ്കുകള്‍ എ.ടി.എം എന്നിവ പ്രവര്‍ത്തിക്കാം.
  • മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
  • ബാര്‍ബര്‍ ഷോപ്പുകള്‍,ബ്യുട്ടി പാര്‍ലറുകള്‍ എന്നിവ കോവിഡ് മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കണം.
  • കൂടുതല്‍ ജീവനക്കാരെ വര്‍ക്ക്‌ ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യിപ്പിക്കണം.
  • ടെലികോം -ഇന്റര്‍ നെറ്റ് സേവന ദാതാക്കള്‍ക്ക് പ്രവര്‍ത്തിക്കാം.
  • സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 50% ജീവനക്കാരുമായി പ്രവര്‍ത്തിക്കണം.
  • പെട്രോള്‍,ഡീസല്‍ ബങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
  • അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് മുന്‍പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നില നില്‍ക്കുന്നു.
  • പൊതു ഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
  • ബസിലും മേട്രോയിലും മാക്സി കാബ്,ടെമ്പോയിലും 50 % യാത്രക്കാരെ മാത്രമേ അനുവദിക്കൂ.
  • അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങളിലെ യാത്ര ഒഴിവാക്കണം.
  • വിവാഹ ചടങ്ങുകളില്‍ 50 പേരില്‍ അധികം ആളുകള്‍ പാടുള്ളതല്ല.

ഉത്തരവിന്റെ കോപ്പി താഴെ ലിങ്കില്‍.

Guidelines to Contain Covid 19 -Ktaka 20.04.2021

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us