ഷാരിഖിന് കോയമ്പത്തൂർ സ്ഫോടനത്തിലും പങ്കെന്ന് കർണാടക പോലീസ്

ബെംഗളുരു : മംഗളുരു സ്ഫോടന കേസ് പ്രതി ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്കുണ്ടെന്ന് കര്‍ണാടക പോലീസ്.

പ്രധാന സൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചതെന്ന് പോലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങി. കോയമ്പത്തൂര് സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്ട്സാപ്പ് സന്ദേശങ്ങള്‍ കൈമാറി. മംഗ്ലൂരുവിലെ നാഗൂരി ബസ് സ്റ്റാന്റില്‍ സമാനമായ സ്ഫോടനത്തിനായിരുന്നു പദ്ധതി.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

ദുബായ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ മദീന്‍ താഹയെന്നയാളാണ് പിന്നിലെ സൂത്രധാരന്‍. ദുബായില്‍ നിന്ന് ഇരുവര്‍ക്കും താഹ പണം അയച്ചതിന്‍റെ വിവരങ്ങള്‍ അടക്കം പോലീസിന് ലഭിച്ചു. മംഗളുരു സ്ഫോടനത്തിന് രണ്ട് ദിവസം മുമ്പ് ഇയാള്‍ കര്‍ണാടകയിലെത്തി ഉടനടി ദുബായിലേക്ക് മടങ്ങി. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി
[masterslider id="10"]

Related posts