ബിറ്റ്‌കോയിൻ-മയക്കുമരുന്ന് കേസ്;11 പേർക്കെതിരെ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു : ബിറ്റ്‌കോയിൻ ഉപയോഗിച്ച് ഡാർക്ക് നെറ്റിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്ന റാക്കറ്റ് കണ്ടെത്തി ഒരു വർഷത്തിന് ശേഷം ബെംഗളൂരു ക്രൈംബ്രാഞ്ച്, പോലീസ് മുൻ കോൺഗ്രസ് എം‌എൽ‌എയുടെ മകൻ, ഒരു പോലീസ് കോൺസ്റ്റബിൾ, ഒരു അന്താരാഷ്ട്ര ഹാക്കർ എന്നിവരുൾപ്പെടെ 11 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

2020 നവംബറിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയ ഡാർക്ക് നെറ്റ് വഴി മയക്കുമരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട കേസ്, ഒടുവിൽ കർണാടക ഇ-ഗവേണൻസിൽ നിന്ന് 11.5 കോടി രൂപ തട്ടിയെടുത്തതുൾപ്പെടെ കണ്ടെത്താൻ പൊലീസിന് സാധിച്ചു. ശ്രീകൃഷ്ണ രമേഷ് (26) ഉൾപ്പെട്ട കർണാടകയിലെ നിരവധി സൈബർ ഹാക്കർമാർ പിടിക്കാൻ പൊലീസിന് കഴിഞ്ഞു.

  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ

2020 നവംബർ 4 ന്, ഇൻറർനെറ്റ് വഴി മയക്കുമരുന്ന് വാങ്ങുന്ന സംഘത്തിലെ അംഗമായിരുന്ന നിയമ വിദ്യാർത്ഥി സുജയ് എം, സൗത്ത് ബെംഗളൂരുവിലെ ചാമരാജ്പേട്ടിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ അന്താരാഷ്ട്ര പാഴ്സൽ വാങ്ങാൻ എത്തിയപ്പോൾ സംശയം തോന്നി പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് കേസ് പുറത്തുവരുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്മയുടെ കൈനീട്ടവുമായി ബെംഗളൂരുവിലെ ഈ അമ്മ; ശുചീകരണ തൊഴിലാളികൾക്ക് ദിനവും ചായയും ബിസ്‌ക്കറ്റും വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
[masterslider id="10"]

Related posts