പരിസ്ഥിതി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ദാവണഗെരെയിൽ പരിസ്ഥി പ്രവർത്തകനും സംസ്ഥാന സർക്കാറിൻെറ രാജോത്സവവും പുസ്‌കാരരാജേതാവുമായ വീരാചാരിനെ മരിച്ച നിലയിൽ കണ്ടത്തി.

വീടിന്റെ സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലായി മൃതദേഹം കണ്ടത്. ഗുഡ്‌സ് ഓട്ടോയിൽ വൃക്ഷത്തൈകൾ വിവിധ പ്രദേശങ്ങളിലെത്തിച്ച് നടുന്നതായിരുന്നു വീരാചാരിയുടെ രീതി. നിരവധി ബഹുമതികളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

ദാവണഗെരെയിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ റേഷൻ കട കളിയിൽ അരിയും മറ്റ് ധാന്യങ്ങളും മറിച്ചു വിൽക്കുന്നതായും അളവിൽ കൃത്രിമം കാട്ടുന്നതായും ചൂണ്ടിക്കാട്ടി അധികൃതർക്ക് വീരാചാരി പരതി നൽകി. എന്നൽ മാസങ്ങൾ കഴിഞ്ഞിടും റേഷൻ കട നടത്തിപ്പുകാർക്കെതിരെ നടപടി യോ പരിശോധനയോ ഇല്ല. ഇതിനെത്തുടർന്നുണ്ടായ വിഷമം കഴിഞ്ഞദിവസങ്ങളിൽ ഇദ്ദേഹം സുഹൃത്തുക്കളുമായി പങ്കുവെച്ചു.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

റേഷൻ കടകളിയിൽ നടക്കുന്ന അഴിമതിയെ കുറിച്ച് പരതികൾ നൽകിയിട്ടും നടപടിയെടുക്കാത്തതിൽ മനംനൊന്ത വീരാചാരി ജീവ നൊടുക്കിയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു . അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ ഹരിഹരനഗർ റൂറൽ പോലീസ് കേസെടുക്കൽ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts