വിവാഹ തട്ടിപ്പ്, വ്യാജ ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: വൈവാഹിക വെബ്സൈറ്റിൽ ഡോക്ടർ എന്ന വ്യാജനെ രജിസ്റ്റർ ചെയ്ത് യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ.

കാസർകോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മംഗളൂരു സുരത്കൽ സ്വദേശി ബിനോയ് ഷെട്ടി എന്ന സനത് ഷെട്ടിയാണ് പോലീസ് പിടിയിലായത്.

സ്വകാര്യ മാട്രിമോണിയൽ വെബ്സൈറ്റിൽ ഡോക്ടർ എന്ന നിലക്ക് വ്യാജ പ്രൊഫൈലുണ്ടാക്കി 7.57 ലക്ഷമാണ് ഇയാൾ തട്ടിയെടുത്തതെന്നാണ് പരാതി. ഫാർമസി കോഴ്സ് കഴിഞ്ഞ യുവതിയെ ഡോക്ടറെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സമീപിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചശേഷം വിവാഹ താൽപര്യം പ്രകടിപ്പിച്ചു. സ്വന്തമായി ആശുപത്രി തുടങ്ങുകയാണെന്ന് പറഞ്ഞശേഷം പലതവണയാണ് യുവതിയിൽ നിന്നും തുക സ്വന്തമാക്കിയത്. പണം കൈക്കലാക്കിയശേഷം ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതിൽ സംശയം തോന്നിയതോടെ യുവതി കാസർകോട് എസ്.പിക്ക് പരാതി നൽകുകയായിരുന്നു.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

സൈബർ ക്രൈം ഇൻസ്‌പെക്ടർ കെ. പ്രേംസദന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുകയാണ് പ്രതിയെന്ന് വ്യക്തമായി. ലൊക്കേഷൻ പിന്തുടർന്ന പോലീസ് മംഗളൂരു സൂറത്ത്കല്ലിലെ വീട്ടിൽ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ പ്രതിയെ പിടികൂടുകയായിരുന്നു.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

പ്രതിയുടെ സുഹൃത്തിന്റെ ബാങ്കിലേക്കാണ് പണം സ്വീകരിച്ചതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

മാസങ്ങളായി പ്രതിയുടെ സമൂഹ മാധ്യമങ്ങൾ നിരീക്ഷിച്ചു സമാനരീതിയിൽ ആരെങ്കിലും ചതിച്ചിട്ടുണ്ടോ എന്നതും അന്വേഷിച്ചതായി പോലീസ് പറഞ്ഞു. സൈബർസെൽ എസ്.ഐ പി.കെ.അജിത്, എസ്.ഐ. ചെറിയാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കുഞ്ഞികൃഷ്ണൻ, കെ. മനോജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts