ഗവര്‍ണര്‍ക്കെതിരേ കണ്ണൂര്‍ വി.സി ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കില്ല

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് പ്രിയ വർഗീസിന്‍റെ റാങ്ക് ലിസ്റ്റ് മരവിപ്പിച്ച ചാൻസലർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിൽ അനിശ്ചിതത്വം. വൈസ് ചാൻസലർ ഇന്ന് കോടതിയിൽ ഹർജി നൽകില്ലെന്നാണ് വിവരം.

എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷം മാത്രം ഹർജി നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. റാങ്ക് ലിസ്റ്റിൽ വിശദീകരണം തേടിയ ഗവർണർ വി.സിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇന്ന് മറുപടി നൽകിയേക്കില്ലെന്നാണ് സൂചന.

  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്

പ്രിയ വർഗീസിന്‍റെ റാങ്ക് ലിസ്റ്റ് മരവിപ്പിക്കാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. വൈസ് ചാൻസലർ വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകാനാണ് തീരുമാനമെടുത്തത്. വി.സിക്ക് ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് വെള്ളിയാഴ്ച വിശദീകരണം നല്‍കാനും തീരുമാനിച്ചിരുന്നു. ഇതും ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടും ചൂട്: ഓൺലൈൻ ക്ലാസുകളിലേക്ക്; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം; 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
[masterslider id="10"]

Related posts

Click Here to Follow Us