മൊബൈൽ കവർച്ച ; ഫോണുകളുമായി രണ്ട് പേർ പിടിയിൽ 

ബെംഗളൂരു: മൊബൈൽ ഫോൺ കവർച്ച സംഘത്തിലെ 2 പേർ കസ്റ്റംസ് പിടിയിലായി. ഇവരിൽ നിന്നും 78 ലക്ഷം രൂപയോളം വില വരുന്ന 512 മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു.

ശിവാജിനഗറിൽ നിന്നും കഴിഞ്ഞ ദിവസം പതരായന സ്വദേശിയായ അഫ്സൽ പാഷ, ശിവാജി നഗർ സ്വദേശി എസ്സർ എന്നിവരാണ് പിടിയിലായത്. കവർച്ചയ്ക്ക് നേതൃത്വം നൽകി വന്നത് അഫ്സൽ പാഷയാണെന്ന് പോലീസ് പറയുന്നു. എസ്സർ ഉൾപ്പെടെ 12 പേരെ കവർച്ചയ്ക്കായി അഫ്സൽ ഏർപ്പെടുത്തിയിരുന്നു. കവർച്ച ചെയ്യുന്ന മൊബൈൽ ഫോണുകൾ ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കൊണ്ടുപോയി വിൽക്കുകയാണ് പതിവ്.

  മുഖ്യമന്ത്രി കസേരയ്ക്ക് മൂന്ന് കാല്: 47 പേർ വേണുവിനെ പിടിച്ചു; സതീശനും രമേശനും 'ഔട്ടായോ'?

ഫോണുകൾ ഹൈദരാബാദിലേക്ക് അയക്കാൻ ഉള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. സംഘത്തിലെ മറ്റുള്ളവരെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts