ബെംഗളൂരു : ബെംഗളൂരുവിലെ ചന്നമ്മനക്കരെ അച്ചുകാട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നാല് മാസം ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. മനോജ്, ഭാര്യ സ്വപ്ന എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ വളർത്തുനായയെ കെട്ടാൻ ഉപയോഗിക്കുന്ന നൈലോൺ ബെൽറ്റ് (Leash) ഉപയോഗിച്ചാണ് മനോജ് ഭാര്യയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സ്വപ്നയുടെ മരണം ഉറപ്പാക്കിയ ശേഷം, ഇതേ ബെൽറ്റ് ഉപയോഗിച്ച് മനോജ് മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ചന്നമ്മനക്കരെ അച്ചുകാട്ട് പൊലീസ്…
Read MoreMonth: July 2026
അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
ബംഗളുരു : അമ്മയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് മൃതദേഹം ശവക്കുഴിയിൽ നിന്ന് പുറത്തെടുത്ത് ബൈക്കിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച മക്കൾ അറസ്റ്റിൽ. ദാവൻഗരെ ജില്ലയിലെ ഹരിഹർ താലൂക്കിലുള്ള അഡാപുര ഗ്രാമത്തിലാണ് നാടിനെ ഒന്നാകെ നടുക്കിയ സംഭവം നടന്നത്. ഏപ്രിൽ 29-ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഇറമ്മ (58) എന്ന സ്ത്രീയുടെ അഴുകിയ മൃതദേഹമാണ് മക്കളായ മഞ്ജുനാഥും വെങ്കിടേഷും ചേർന്ന് ശവക്കുഴി തോണ്ടി പുറത്തെടുത്തത്. തുടക്കത്തിൽ ഇറമ്മയുടെ മരണം ആത്മഹത്യയാണെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്ന് മക്കൾ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് ഗ്രാമത്തിലെ ബോക്സ്…
Read Moreനഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
ബംഗളൂരു: കാലാവസ്ഥാ പ്രവർത്തകൻ സോനം വങ്‌ചുക്കിനെ ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ബലമായി നീക്കിയ നടപടിയിലും, നീറ്റ് പരീക്ഷാ ചോർച്ചയിലും രാജ്യവ്യാപക പ്രതിഷേധം പുകയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർ ബംഗളൂരു ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച ധർണയിൽ വൻ ജനപങ്കാളിത്തം ദൃശ്യമായി. ജനാധിപത്യപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും ഉയർന്ന മുദ്രാവാക്യങ്ങൾ പ്രതിഷേധത്തിന് കരുത്തു പകർന്നു. വിദ്യാർത്ഥികൾ, യുവ ഉദ്യോഗസ്ഥർ, സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ എന്നിവരടക്കം നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. തുടർച്ചയായുണ്ടാകുന്ന പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം…
Read Moreബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
ബെംഗളൂരു: നഗരത്തിലെ കെ.ആർ സർക്കിളിന് സമീപം ബി.എം.ടി.സി (BMTC) ഇലക്ട്രിക് ബസ് ഓട്ടോറിക്ഷിലിടിച്ചുണ്ടായ വൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കെ.ആർ പുരം സ്വദേശിയായ കൃഷ്ണമൂർത്തി (60) ആണ് സെന്റ് മാർത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 3:15 ഓടെയാണ് നഗരത്തെ നടുക്കിയ അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് കാറിലും മരത്തിലും ഇടിച്ചു മെജസ്റ്റിക്കിൽ നിന്നും ചന്ദാപുരയിലേക്ക് പോവുകയായിരുന്ന ബി.എം.ടി.സി ഇലക്ട്രിക് ബസ് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ പുറകിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തൊട്ടടുത്തുള്ള കാറിലേക്ക്…
Read Moreമുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ നിര്യാണത്തിൽ നാട് മുഴുവൻ ദുഃഖത്തിലാണ്ട് നിൽക്കെ, പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ചെറുമകനും മുൻ എം.പിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ശവസംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാനായില്ല. ഗുരുതരമായ ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രജ്വലിന് നിയമപരമായ തടസ്സങ്ങൾ കാരണം പരോളിന് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. ശിക്ഷിക്കപ്പെട്ട തടവുകാർക്ക് പരോൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് രണ്ട് വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കണമെന്നിരിക്കെ, കേസിന്റെ ഗുരുതാവസ്ഥ കണക്കിലെടുത്ത് കോടതി ജാമ്യമോ ഇടക്കാല ആശ്വാസമോ നൽകാൻ സാധ്യതയില്ലെന്നതിനാലാണ് ഔദ്യോഗിക അപേക്ഷ…
Read Moreവാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: സലാല-ഹൈമ റോഡില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ താഴെചൊവ്വ എളയാവൂര്‍ സീബ് മന്‍സിലില്‍ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂര്‍ ബര്‍ഷമഹലില്‍ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈമയില്‍ സൈന്‍ ബോര്‍ഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്‌കത്തിലെ സീബില്‍ ഫാല്‍ക്കണ്‍ ഗ്രാഫിക്‌സ്’ എന്ന…
Read Moreഅറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
ബെംഗളൂരു: കർണാടക ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം സിലിക്കൺ സിറ്റിയായ ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം (BESCOM) അറിയിച്ചു. സബ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തികൾ പൂർത്തിയാകുന്നതുവരെ പ്രധാന ജനവാസ മേഖലകളിലും വ്യാവസായിക ഇടനാഴികളിലും പവർകട്ട് ഉണ്ടാകും. വിവിധ സബ്സ്റ്റേഷൻ പരിധികളിലെ സമയക്രമം അറ്റകുറ്റപ്പണികളുടെ ഭാഗമായി വെൽകാസ്റ്റ് സബ്സ്റ്റേഷൻ പരിധിയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി വിതരണം ഉണ്ടാകില്ല. ബട്ടരായണപുര സബ്സ്റ്റേഷൻ ഏരിയയിൽ രാവിലെ 11…
Read More25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
ബെംഗളൂരു: ലോകത്തിലെ ഏറ്റവും കടുത്ത ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ നഗരമായ ബെംഗളൂരുവിൽ സ്വകാര്യ കാറുകളുടെ എണ്ണം ചരിത്രത്തിലാദ്യമായി 25 ലക്ഷം കടന്നു. നഗരത്തിൽ പൊതുഗതാഗത സംവിധാനങ്ങൾ നേരിടുന്ന പോരായ്മകളും മെട്രോ ശൃംഖല വികസിപ്പിക്കുന്നതിലുണ്ടാകുന്ന ദീർഘകാല കാലതാമസവുമാണ് നഗരവാസികളെ കൂടുതൽ സ്വകാര്യ വാഹനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ മാത്രം 13,519 പുതിയ കാറുകൾ രജിസ്റ്റർ ചെയ്തതോടെ ബെംഗളൂരു നഗരത്തിലെ സ്വകാര്യ കാറുകളുടെ എണ്ണം 25.2 ലക്ഷമായി ഉയർന്നു. ഇതിനുപുറമെ മൂന്ന് ലക്ഷത്തോളം യെല്ലോ ബോർഡ് ടാക്സികളും…
Read Moreഫിഫ വേൾഡ്കപ്പ്; സ്പെയിൻ ജേതാക്കൾ
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ സ്പെയിൻ- അർജന്റീന പോരാട്ടത്തിൽ വിജയിച്ച് സ്പെയിൻ.
Read Moreകേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് കേരള, കർണാടക ആർടിസികളുടെ ഓണം സ്പെഷ്യൽ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നാളെ (ഓഗസ്റ്റ് 19) മുതൽ ആരംഭിക്കും. ഓണാവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് മുൻകൂട്ടി കണക്കിലെടുത്താണ് പ്രത്യേക സർവീസുകൾ ക്രമീകരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്കും പ്രധാന നഗരങ്ങളിലേക്കും കേരള ആർടിസിയും കർണാടക ആർടിസിയും അധിക സർവീസുകൾ നടത്തും. യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു. ഓണത്തിരക്കിനെ തുടർന്ന് കേരള ആർടിസി 50–55 ഉം…
Read More