ബെംഗളൂരുവിൽ കനത്ത മഴ: 750 ചേരിനിവാസികൾ അന്തിയുറങ്ങിയത് പെരുവഴിയിൽ; വീടുകൾ വെള്ളത്തിനടിയിൽ

ബെംഗളൂരു: ബുധനാഴ്ച വൈകുന്നേരം നഗരത്തിൽ പെയ്ത അതിശക്തമായ മഴയിൽ എഴുന്നൂറ്റമ്പതോളം ചേരിവീടുകൾ വെള്ളത്തിനടിയിലായി. വീടുകളിൽ വെള്ളം കയറിയതോടെ കൈക്കുഞ്ഞുങ്ങളടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് രാത്രി പെരുവഴിയിൽ ചെലവഴിക്കേണ്ടി വന്നത്. മൈസൂരു റോഡിന് സമീപമുള്ള ബംഗി കോളനി, വിനോബ നഗർ, നരസിംഹയ്യ കോളനി എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്.

ബംഗി കോളനിയിൽ മാത്രം 180 ഓളം വീടുകളെ മഴ ബാധിച്ചു. വീട്ടിലെ നിത്യോപയോഗ സാധനങ്ങളും ഭക്ഷണസാധനങ്ങളും പൂർണ്ണമായും നശിച്ച അവസ്ഥയിലാണെന്ന് പ്രദേശവാസിയായ റാണി പറഞ്ഞു. വിനോബ നഗറിൽ മുന്നൂറോളം വീടുകളിലും നരസിംഹയ്യ കോളനിയിൽ നൂറ്റിമുപ്പതോളം വീടുകളിലും വെള്ളം കയറി. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തി കണക്കാക്കാൻ ഇനിയും സാധിച്ചിട്ടില്ലെന്ന് സ്ലം മഹിളാ സംഘാടനയിലെ പ്രവർത്തകർ അറിയിച്ചു.

  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ

മഴക്കാലത്ത് തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ വർഷങ്ങളായി അധികൃതരെ അറിയിക്കാറുണ്ടെങ്കിലും ശാശ്വതമായ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നിവാസികൾ ആരോപിക്കുന്നു. ഓരോ തവണ മഴ പെയ്യുമ്പോഴും തങ്ങൾ തെരുവിലേക്ക് എറിയപ്പെടുകയാണെന്ന് ജോളി മൊഹല്ലയിലെ താമസക്കാർ പരാതിപ്പെട്ടു. മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്നവർക്ക് അഭയം നൽകാനായി സമീപത്തെ കമ്മ്യൂണിറ്റി ഹാളുകളും സർക്കാർ സ്കൂളുകളും തുറന്നുനൽകണമെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബപ്രശ്നങ്ങളിലും തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും മറുപടിയുമായി വിജയ്
[masterslider id="10"]

Related posts

Click Here to Follow Us