പെൺകുട്ടികളെ പെൺവാണിഭത്തിന് നിർബന്ധിച്ച പെൺവാണിഭ സംഘത്തിലെ നാല് സ്ത്രീകൾ പിടിയിൽ.

ബെംഗളൂരു: സ്ത്രീകളെ നിർബന്ധിച്ച് പെൺവാണിഭത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് യുവതികളെ ബെംഗളൂരു സി.സി.ബി (സെൻട്രൽ ക്രൈം ബ്രാഞ്ച്) അറസ്റ്റ് ചെയ്തു. സി.സി.ബിയിലെ വുമൺ പ്രൊട്ടക്ഷൻ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് വാടക വീടുകൾ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. വിജയനഗറിലെ മനുവന, ബാനസവാടി കരുമാരിയമ്മ ക്ഷേത്രത്തിന് സമീപമുള്ള രാമസ്വാമി പാളയ മെയിൻ റോഡ്, ബാദരഹള്ളി വീരഭദ്രേശ്വര നഗറിലെ ആന്ധ്രഹള്ളി മെയിൻ റോഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ മറ്റ്…

Read More

കനത്ത മഴയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന്റെ കോമ്പൗണ്ട് തകർന്നു; സംഭവം മുഖ്യമന്ത്രി വീട്ടിലുളളപ്പോൾ

ബെംഗളൂരു: കടുത്ത വരൾച്ചയ്ക്ക് ശമനമായി എത്തിയ മഴ സിലിക്കൺ സിറ്റിയിൽ വൻ നാശനഷ്ടങ്ങൾ വിതച്ചു. ബുധനാഴ്ച വൈകുന്നേരം പെയ്ത അപ്രതീക്ഷിത മഴയിലും കാറ്റിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സാധാരണക്കാരെ മാത്രമല്ല, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയായ ‘കാവേരി’യെയും മഴക്കെടുതി ബാധിച്ചു. മുഖ്യമന്ത്രിയുടെ വസതിയിൽ മരം വീണു ശക്തമായ കാറ്റിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വളപ്പിലുണ്ടായിരുന്ന വലിയ മരം കടപുഴകി വീണു. മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്. വസതിയുടെ വശത്തെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലികൾ മരം വീണതിനെത്തുടർന്ന്…

Read More

ബെംഗളൂരു മതിൽ ദുരന്തം: രണ്ട് മലയാളികൾ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവം; നൊമ്പരക്കാഴ്ചയായി വീഡിയോ കാണാം

ബെംഗളൂരു: കനത്ത മഴയ്ക്കിടെ ബെംഗളൂരു ബൗറിംഗ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണുണ്ടായ ദാരുണമായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ നിന്നും രക്ഷനേടാൻ ടാർപോളിൻ ഷെഡിന് കീഴിൽ അഭയം പ്രാപിച്ചവർക്കിടയിലേക്കാണ് ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ അപ്രതീക്ഷിതമായി തകർന്നു വീണത്. ഈ ദുരന്തത്തിൽ എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയും ഉൾപ്പെടെ ഏഴ് പേർക്കാണ് ജീവൻ നഷ്ടമായത്. ഷോപ്പിംഗിനായി നഗരത്തിലെത്തിയ ഇവർ മഴ നനയാതിരിക്കാൻ മറ്റുള്ളവർക്കൊപ്പം മാറിനിൽക്കുന്നതിനിടയിലാണ് മരണം കവർന്നത്. അപകടസ്ഥലത്തെ ദയനീയ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തകർന്നു…

Read More

“ഭാവിയുടെ നഗരം”; ബെംഗളൂരുവിനെ വാനോളം പുകഴ്ത്തി വിദേശ സഞ്ചാരി, കർണാടക പ്രിയപ്പെട്ട സംസ്ഥാനമെന്നും യുവാവ്

ബെംഗളൂരു: ഇന്ത്യയിൽ ഭാവിയിൽ ജീവിക്കുന്ന ഏക നഗരം ബെംഗളൂരുവാണെന്ന പ്രശംസയുമായി വിദേശ സഞ്ചാരി. പ്രമുഖ ട്രാവൽ വ്ലോഗറായ ജാക് ഹീറ്റൺ ആണ് ഇൻസ്റ്റാഗ്രാമിലൂടെ കർണാടകയിലെയും ബെംഗളൂരുവിലെയും തന്റെ യാത്രാനുഭവങ്ങൾ പങ്കുവെച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് മികച്ചത് കണ്ടെത്താനുള്ള യാത്രയ്ക്കിടയിലാണ് ഹീറ്റൺ ബെംഗളൂരുവിലെത്തിയത്. തന്റെ പട്ടികയിൽ ഒന്നാം സ്ഥാനം അദ്ദേഹം കർണാടകയ്ക്ക് നൽകി. സമൂഹമാധ്യമങ്ങൾ ഇന്ത്യയെക്കുറിച്ച് പലപ്പോഴും തെറ്റായ ചിത്രമാണ് നൽകുന്നതെന്ന് ഹീറ്റൺ അഭിപ്രായപ്പെട്ടു. “ബെംഗളൂരുവിൽ ഞാൻ കണ്ടത് തികച്ചും വ്യത്യസ്തമായ ലോകമാണ്. മികച്ച ഭക്ഷണശാലകൾ, പച്ചപ്പാർന്ന ഇടങ്ങൾ, ശാസ്ത്രകഥകളെ ഓർമ്മിപ്പിക്കുന്ന ക്ഷേത്രങ്ങൾ, കുഴികളേക്കാൾ…

Read More

കടപുഴകിയ മരങ്ങൾ, മുങ്ങിയ അണ്ടർപാസുകൾ’; വാഹനമോടിക്കുന്നവർ, ഈ റോഡുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക.

ബെംഗളൂരു: കടുത്ത വരൾച്ചയുടെ ആശ്വാസമായെത്തിയ മഴ സംസ്ഥാന തലസ്ഥാനത്തെ ദുരന്തഭൂമിയാക്കി മാറ്റി. കഴിഞ്ഞ ദിവസം നഗരത്തിലുടനീളം പെയ്ത കനത്ത ആലിപ്പഴ വർഷത്തിലും കാറ്റിലും ഇടിമിന്നലിലും പെട്ട് വിവിധയിടങ്ങളിലായി ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കടുത്ത വരൾച്ചയ്ക്ക് ശമനമുണ്ടായതിൽ നഗരവാസികൾക്ക് സന്തോഷമുണ്ടെങ്കിലും പേമാരി വിതച്ച നാശനഷ്ടങ്ങൾ ജനങ്ങളെ കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ശക്തമായ കാറ്റിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണതും അണ്ടർപാസുകളിൽ വെള്ളം നിറഞ്ഞതും ഗതാഗത സംവിധാനത്തെ പൂർണ്ണമായും താറുമാറാക്കി. ഇന്നലെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഇന്നും പലയിടങ്ങളിലും തുടരുകയാണ്.…

Read More

ബെംഗളൂരു മതിൽ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു

ബെംഗളൂരുവിൽ ആശുപത്രി മതിലിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ച സംഭവത്തി ദുരന്തസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രി വളപ്പിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മതിലിനോട് ചേർന്ന് മണൽ കൂട്ടിയിട്ടിരുന്നതായും മുഖ്യമന്ത്രി നിരീക്ഷിച്ചു. മണൽ കൂനയുടെ സമ്മർദ്ദമാണോ മതിൽ തകരാൻ കാരണമെന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അതേസമയം, അപകടം പ്രകൃതിക്ഷോഭം മൂലമാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ഉപമുഖ്യമന്ത്രി…

Read More

ബെംഗളൂരുവിൽ 18 ഡിഗ്രിയിലേക്ക് താഴ്ന്ന് താപനില

hailstorm

ബെംഗളൂരു: കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന ബെംഗളൂരു നഗരത്തിൽബുധനാഴ്ച വൈകുന്നേരം ശക്തമായ ആലിപ്പഴ വീഴ്ചയും മഴയുമെത്തി. നഗരത്തിലെ പല തെരുവുകളിലും ഐസ് കട്ടകൾ നിറഞ്ഞ നിലയിലായിരുന്നു. സമീപകാല ചരിത്രത്തിലൊന്നും ഇത്ര ശക്തമായ ആലിപ്പഴ വീഴ്ച കണ്ടിട്ടില്ലെന്ന് നഗരവാസികൾ സാക്ഷ്യപ്പെടുത്തുന്നു. മഴയെത്തുടർന്ന് നഗരത്തിലെ കുറഞ്ഞ താപനില സാധാരണ നിലയേക്കാൾ താഴ്ന്ന് 18 ഡിഗ്രി സെൽഷ്യസിലെത്തി. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റാണ് മഴയ്‌ക്കൊപ്പം നാശനഷ്ടങ്ങൾ വിതച്ചത്. വൈകുന്നേരം 5:30 വരെയുള്ള കണക്കനുസരിച്ച് നഗരത്തിൽ 80 മില്ലിമീറ്റർ മഴ ലഭിച്ചു. എച്ച്.എ.എൽ (HAL) വിമാനത്താവള പരിസരത്ത് 30…

Read More

ബെംഗളൂരുവിൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കിയ പ്രളയക്കെടുതിക്ക് പിന്നാലെ നഗരത്തിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയുണ്ടായ മഴക്കെടുതികളിൽ നഗരത്തിൽ ഇതിനകം ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരം മേഘാവൃതമായിരിക്കുമെന്നും വൈകുന്നേരത്തോടെയോ രാത്രിയിലോ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നഗരത്തിന്റെ തെക്ക്, കിഴക്കൻ മേഖലകളിലാകും മഴയുടെ തീവ്രത കൂടുതൽ അനുഭവപ്പെടുക. തെക്കൻ ബെംഗളൂരുവിലെ ജെ.പി നഗർ, ജയനഗർ, ബന്നാർഘട്ട റോഡ്, ബി.ടി.എം ലേഔട്ട് എന്നിവിടങ്ങളിലും, കിഴക്കൻ മേഖലയിലെ വൈറ്റ്ഫീൽഡ്, മാറത്തഹള്ളി, എച്ച്.എസ്.ആർ…

Read More

ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം

ബെംഗളൂരു: കനത്ത വേനൽച്ചൂടിന് ബെംഗളൂരു നഗരത്തിൽ ബുധനാഴ്ച വൈകുന്നേരം ശക്തമായ ആലിപ്പഴ വീഴ്ചയും റെക്കോർഡ് മഴയും രേഖപ്പെടുത്തി. ഏപ്രിൽ മാസത്തിൽ നഗരത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയെന്ന 23 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ തകർന്നത്. രാത്രി 8:30 വരെയുള്ള കണക്കനുസരിച്ച് നഗരത്തിൽ 110 മില്ലിമീറ്റർ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. 2001 ഏപ്രിൽ 19-ന് രേഖപ്പെടുത്തിയ 108.6 മില്ലിമീറ്റർ എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡുകളിൽ വെളുത്ത ഐസ് കട്ടകൾ നിറഞ്ഞ നിലയിലായിരുന്നു. മണിക്കൂറിൽ…

Read More
Click Here to Follow Us