പെൺകുട്ടികളെ പെൺവാണിഭത്തിന് നിർബന്ധിച്ച പെൺവാണിഭ സംഘത്തിലെ നാല് സ്ത്രീകൾ പിടിയിൽ.

ബെംഗളൂരു: സ്ത്രീകളെ നിർബന്ധിച്ച് പെൺവാണിഭത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് യുവതികളെ ബെംഗളൂരു സി.സി.ബി (സെൻട്രൽ ക്രൈം ബ്രാഞ്ച്) അറസ്റ്റ് ചെയ്തു. സി.സി.ബിയിലെ വുമൺ പ്രൊട്ടക്ഷൻ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് വാടക വീടുകൾ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.

വിജയനഗറിലെ മനുവന, ബാനസവാടി കരുമാരിയമ്മ ക്ഷേത്രത്തിന് സമീപമുള്ള രാമസ്വാമി പാളയ മെയിൻ റോഡ്, ബാദരഹള്ളി വീരഭദ്രേശ്വര നഗറിലെ ആന്ധ്രഹള്ളി മെയിൻ റോഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടുപേരടക്കം നാല് യുവതികളെ പോലീസ് സംഘം രക്ഷപ്പെടുത്തി.

  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ

ഫോൺ മുഖേന ഇടപാടുകാരെ ബന്ധപ്പെടുകയും വാടക വീടുകളിലേക്ക് ക്ഷണിച്ചുവരുത്തി പണം വാങ്ങി പെൺവാണിഭം നടത്തുകയുമായിരുന്നു പ്രതികളുടെ രീതിയെന്ന് പോലീസ് അറിയിച്ചു. ഇടനിലക്കാരായി പ്രവർത്തിച്ചിരുന്ന നാല് യുവതികളും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിജയനഗർ, ബാനസവാടി, ബാദരഹള്ളി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാമ്പാർ ഉണ്ടാക്കാത്തതിന് പിതാവിന്റെ ശകാരം; മനംനൊന്ത് യുവതി ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!
[masterslider id="10"]

Related posts

Click Here to Follow Us