സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി

ബെംഗളൂരു: നഗരത്തിലെ സ്പാകളും വീടുകളും കേന്ദ്രീകരിച്ച് നടത്തിവന്ന പെൺവാണിഭ സംഘത്തെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പിടികൂടി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാറത്തഹള്ളി, സുങ്കടകട്ടെ എന്നിവിടങ്ങളിലെ സ്പാകളിലും മഞ്ജുനാഥ നഗറിലെ ഒരു വീട്ടിലും പെൺവാണിഭം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വനിതാ സംരക്ഷണ യൂണിറ്റ് നടത്തിയ റെയ്ഡിലാണ് പ്രതികൾ വലയിലായത്.

വിവിധയിടങ്ങളിൽ നിന്നായി ആറ് സ്ത്രീകളെ പോലീസ് സംഘം രക്ഷപ്പെടുത്തി. ഫോണിലൂടെ ഉപഭോക്താക്കളെ കണ്ടെത്തിയാണ് ഇവർ അധാർമ്മിക പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എച്ച്.എ.എൽ, ബ്യാദരഹള്ളി, ബാഗൽഗുണ്ടെ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

പിടിച്ചുപറി സംഘം പിടിയിൽ

മറ്റൊരു സംഭവത്തിൽ, കാൽനടയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ടുപേരെ ഹെന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഡി.ജെ ഹള്ളി സ്വദേശികളായ സാംസൺ സാൽമൺ (19), ജയശീലൻ ഡേവിഡ് എന്നിവരാണ് പിടിയിലായത്. ടീച്ചേഴ്സ് ലേഔട്ടിൽ നടക്കാനിറങ്ങിയ ശാസ്ത്രി എന്നയാളെ ഭീഷണിപ്പെടുത്തി സ്വർണ്ണമാല തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 38 ഗ്രാം സ്വർണ്ണമാലയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു. പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts