പുകയൊഴിയാതെ അടുക്കളകൾ; ന​ഗരത്തിൽ വാണിജ്യ സിലിണ്ടറിന് കരിഞ്ചന്തയിൽ 4000 രൂപ!

gas lpg

ബെംഗളൂരു: ഗൾഫ് യുദ്ധത്തെത്തുടർന്ന് പാചകവാതക വിതരണം സ്തംഭിച്ചതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം രൂക്ഷമായതോടെ ഹോട്ടൽ-കേറ്ററിങ് മേഖലകൾ സ്തംഭനാവസ്ഥയിലാണ്. ക്ഷാമം മുതലെടുത്ത് കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന് 4000 രൂപ വരെയാണ് ഈടാക്കുന്നത്.

ബെംഗളൂരുവിലെ 30 ശതമാനത്തോളം ഹോട്ടലുകൾ ബുധനാഴ്ച മുതൽ അടച്ചിടുമെന്ന് ഉടമകൾ അറിയിച്ചു. സിലിണ്ടറുകൾ ലഭിക്കാത്തതിനെത്തുടർന്ന് നഗരത്തിലെ പല ഹോട്ടലുകളും വിറകടുപ്പുകളിലേക്ക് മാറിക്കഴിഞ്ഞു. ഹോട്ടലുകൾക്ക് പുറമെ ക്ഷേമ കേന്ദ്രങ്ങൾ, പിജികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയും കടുത്ത ബുദ്ധിമുട്ടിലാണ്. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകളുടെ വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ നഗരഗതാഗതവും പ്രതിസന്ധിയിലായി.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

കർണാടകയ്ക്ക് പുറമെ ഡൽഹി, മുംബൈ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണ്. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ രാജ്യത്തുടനീളം ഹോട്ടലുകളും ബേക്കറികളും അടച്ചുപൂട്ടേണ്ടി വരുമെന്ന് അസോസിയേഷനുകൾ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

ഗൾഫ് രാജ്യങ്ങളിലെ യുദ്ധസാഹചര്യം വിതരണ ശൃംഖലയെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വരും ദിവസങ്ങളിൽ ഇന്ധനക്ഷാമം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന ഭീതിയിലാണ് രാജ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts