ഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ റഷ്യയുമായുള്ള ഇടപാടുകൾ ഇന്ത്യ വർദ്ധിപ്പിക്കുന്നു. റഷ്യയിൽനിന്ന് കൂടുതൽ എൽഎൻജി (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) എത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. പശ്ചിമേഷ്യയിൽ നിന്നുള്ള ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാലാണ് ഈ നീക്കം. റഷ്യയിൽനിന്ന് എൽഎൻജി വാങ്ങുന്നതിനായി പൊതുമേഖലാ സ്ഥാപനമായ ഗെയിൽ (GAIL) ഏഴ് വർഷം മുൻപ് ഒപ്പിട്ട 23 വർഷത്തെ കരാർ പ്രകാരമുള്ള ഇറക്കുമതിയാണ് വർദ്ധിപ്പിക്കുന്നത്. യുഎസുമായുള്ള വ്യാപാര താൽപര്യങ്ങൾ കണക്കിലെടുത്ത് മുൻപ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറച്ചിരുന്നു. എന്നാൽ നിലവിലെ…
Read MoreDay: 11 March 2026
സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബെംഗളൂരു: സുവർണ്ണ കർണാടക കേരള സമാജം 22-ാം സോൺ (ബേഗൂർ റോഡ്) ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന സോൺ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികൾ: ചെയർപേഴ്‌സൺ: സന്ധ്യ അനിൽ കൺവീനർ: ബൈജു എം.വി. ഫിനാൻസ് കൺവീനർ: തുളസീധരൻ കെ. മറ്റു ഭാരവാഹികൾ പ്രമീള പ്രശാന്ത് (ബോർഡ് അംഗം) എക്സിക്യൂട്ടീവ് അംഗങ്ങൾ: സുമേഷ് കുമാർ, അജേഷ് പി എസ്, ഷഹീർ കൺകളത്തിൽ, അനീഷ് എസ് പിള്ള, അഞ്ജന രാജ്, ലിജു എം ജോസ്, ഹരി കുമാർ, അഭിലാഷ്, പ്രവീൺ കെ.ആർ.,…
Read Moreഈഫൽ ടവറിന് താഴെ തുടങ്ങിയ പ്രണയം കോടതിയിൽ അവസാനിച്ചു; ഹൻസിക മൊത്വാനി വിവാഹമോചിതയായി
മുംബൈ: തെന്നിന്ത്യൻ നടി ഹൻസിക മൊത്വാനിയും ബിസിനസുകാരൻ സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹമോചന ഹർജി അനുവദിച്ചത്. പരസ്പര സമ്മതത്തോടെയുള്ള പിരിയലായതിനാൽ ജീവനാംശമോ മറ്റ് സാമ്പത്തിക അവകാശവാദങ്ങളോ വേണ്ടെന്ന് ഹൻസിക കോടതിയെ അറിയിച്ചു. വിവാഹത്തിന് ശേഷം ജീവിതശൈലിയിലും സ്വഭാവത്തിലും പ്രകടമായ വലിയ വ്യത്യാസങ്ങൾ പരസ്പര ധാരണയോടെ മുന്നോട്ട് പോകാൻ തടസ്സമായെന്നാണ് വിവരം. നിരന്തരമുണ്ടായ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഇരുവരെയും മാനസികമായി അകറ്റി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുരഞ്ജന ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2024 ജൂലൈ മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. 2022…
Read Moreപുകയൊഴിയാതെ അടുക്കളകൾ; നഗരത്തിൽ വാണിജ്യ സിലിണ്ടറിന് കരിഞ്ചന്തയിൽ 4000 രൂപ!
ബെംഗളൂരു: ഗൾഫ് യുദ്ധത്തെത്തുടർന്ന് പാചകവാതക വിതരണം സ്തംഭിച്ചതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം രൂക്ഷമായതോടെ ഹോട്ടൽ-കേറ്ററിങ് മേഖലകൾ സ്തംഭനാവസ്ഥയിലാണ്. ക്ഷാമം മുതലെടുത്ത് കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന് 4000 രൂപ വരെയാണ് ഈടാക്കുന്നത്. ബെംഗളൂരുവിലെ 30 ശതമാനത്തോളം ഹോട്ടലുകൾ ബുധനാഴ്ച മുതൽ അടച്ചിടുമെന്ന് ഉടമകൾ അറിയിച്ചു. സിലിണ്ടറുകൾ ലഭിക്കാത്തതിനെത്തുടർന്ന് നഗരത്തിലെ പല ഹോട്ടലുകളും വിറകടുപ്പുകളിലേക്ക് മാറിക്കഴിഞ്ഞു. ഹോട്ടലുകൾക്ക് പുറമെ ക്ഷേമ കേന്ദ്രങ്ങൾ, പിജികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയും കടുത്ത ബുദ്ധിമുട്ടിലാണ്. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകളുടെ വിതരണ…
Read Moreലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
ദുബായ്: ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഐസിസി റാങ്കിങ്ങിലും കരുത്തറിയിച്ച് ഇന്ത്യൻ താരങ്ങൾ. പ്ലെയർ ഓഫ് ദി ടൂർണമെന്റായ മലയാളി താരം സഞ്ജു സാംസൺ റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തിയപ്പോൾ, ബാറ്റിങ് പട്ടികയിലെ ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. അതേസമയം, ബോളിങ് റാങ്കിങ്ങിൽ വരുൺ ചക്രവർത്തിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. സഞ്ജുവിന്റെ വമ്പൻ കുതിപ്പ് ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തോടെ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സഞ്ജു സാംസൺ 22-ാം റാങ്കിലെത്തി. 637 പോയിന്റോടെ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിലാണ് സഞ്ജു ഇപ്പോൾ.…
Read Moreലോകം മൂന്നാം യുദ്ധത്തിലേക്കോ? ഇറാന് കൂട്ട് കിമ്മിന്റെ മിസൈലുകൾ; അമേരിക്കൻ സൈന്യത്തിന് കനത്ത ആഘാതം!
പ്യോങ്‌യാങ്/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോള പ്രതിസന്ധിയായി മാറുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനെ പിന്തുണച്ച് ഉത്തരകൊറിയ രംഗത്തെത്തി. ഇസ്രയേലും യുഎസും ഇറാനിൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച കിം ജോങ് ഉൻ, ഇതിന് പിന്നാലെ ‘ചോയ് ഹ്യോൺ’ യുദ്ധക്കപ്പലിൽ നിന്ന് അതിശക്തമായ ക്രൂസ് മിസൈലുകൾ വിക്ഷേപിച്ച് കരുത്ത് കാട്ടി. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പ്രത്യാക്രമണം ഹോർമുസ് കടലിടുക്കിൽ മൈനുകൾ നിക്ഷേപിക്കാൻ ശ്രമിച്ച ഇറാന്റെ 16 കപ്പലുകൾ തകർത്തതായി അമേരിക്ക അറിയിച്ചു. തകർത്ത കപ്പലുകളുടെ ദൃശ്യങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടു. ഇറാനുമായുള്ള…
Read Moreകുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിലെ തമ്പാനൂർ സ്റ്റേഷനിൽ; പിന്നിൽ സിനിമയെ വെല്ലുന്ന പ്രണയകഥ
തിരുവനന്തപുരം: കുംഭമേളയിലെ ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മൊണാലിസ ഭോസ്‌ലെ നിയമസഹായം തേടി തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി. കാമുകൻ ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ സ്റ്റേഷനിലെത്തിയത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സുരക്ഷ ആവശ്യപ്പെട്ടാണ് ഇരുവരും പൊലീസിനെ സമീപിച്ചത്. പ്രണയം സോഷ്യൽ മീഡിയയിലൂടെ മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും ഒന്നര വർഷം മുൻപ് സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഈ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാൽ ഇരുവരുടെയും ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. വീട്ടുകാരുടെ ഭീഷണി; കേരളത്തിൽ അഭയം തന്റെ…
Read Moreഅടുക്കളകളെ ‘സ്മാർട്ടാക്കി എൽപിജി ക്ഷാമം; നിയന്ത്രണം ഇനി ‘പ്ലഗ് പോയിന്റിൽ
ഡൽഹി: രാജ്യത്ത് പാചകവാതകക്ഷാമം നേരിടുമെന്ന ആശങ്ക ശക്തമായതോടെ ബദൽ സംവിധാനങ്ങൾ തേടി ഉപഭോക്താക്കൾ. സിലിണ്ടർ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇൻഡക്ഷൻ കുക്കറുകളുടെ വിൽപനയിൽ അസാധാരണമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ഗൃഹോപകരണ ഷോറൂമുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും കഴിഞ്ഞ ശനിയാഴ്ച മുതൽ ആവശ്യക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നാലിരട്ടി വിൽപന; ഓഹരി വിപണിയിലും നേട്ടം സാധാരണ ദിവസങ്ങളിൽ 35-40 യൂണിറ്റുകൾ വിറ്റഴിച്ചിരുന്ന പ്രമുഖ ഷോറൂം ശൃംഖലകളിൽ ഇപ്പോൾ വിൽപന 150-ന് മുകളിലെത്തി. ഡിമാൻഡ് വർധിച്ചതോടെ പ്രമുഖ ഗൃഹോപകരണ നിർമ്മാണ കമ്പനികളുടെ ഓഹരി വിലയിലും വൻ കുതിപ്പുണ്ടായി. ബോറോസിൽ (13%),…
Read Moreഗണേഷ് കുമാറിന് ആശ്വാസം; ഭാര്യയുടെ പരാതികളിൽ ഇനി തുടർനടപടിയില്ല!
തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉയർത്തിയ ആരോപണങ്ങൾ ഒത്തുതീർപ്പായ സാഹചര്യത്തിൽ തുടർ നടപടി വേണ്ടെന്ന് എസ്പിക്ക് നിർദേശം നൽകി. മന്ത്രി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന ബിന്ദുവിന്റെ പ്രതികരണം കണക്കിലെടുത്താണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ബിന്ദു മേനോന്റെ മൊഴിയെടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരിക്ക് പരാതിയില്ലെന്ന് പറഞ്ഞത്തോട് കൂടിയാണ് തുടർ നടപടികൾ അവസാനിപ്പിച്ചത്. നിലവിൽ കേസിൻ്റെ ഭാഗമായി ലഭിച്ച എല്ലാ പരാതികളും ഡിജിപി കൊല്ലം റൂറൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്. മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ ഭാര്യയുടെ ആരോപണത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് പറഞ്ഞിരുന്നു.…
Read Moreദേശീയപാത ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ; ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടി സ്വകരിച്ചിട്ടും ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്
Read More