ഗണേഷ് കുമാറിന് ആശ്വാസം; ഭാര്യയുടെ പരാതികളിൽ ഇനി തുടർനടപടിയില്ല!

തിരുവനന്തപുരം: ​മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉയർത്തിയ ആരോപണങ്ങൾ ഒത്തുതീർപ്പായ സാഹചര്യത്തിൽ തുടർ നടപടി വേണ്ടെന്ന് എസ്പിക്ക് നിർദേശം നൽകി. ​മന്ത്രി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന ബിന്ദുവിന്റെ പ്രതികരണം കണക്കിലെടുത്താണ് തീരുമാനം.

കേസുമായി ബന്ധപ്പെട്ട് ബിന്ദു മേനോന്റെ മൊഴിയെടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരിക്ക് പരാതിയില്ലെന്ന് പറഞ്ഞത്തോട് കൂടിയാണ് തുടർ നടപടികൾ അവസാനിപ്പിച്ചത്. നിലവിൽ കേസിൻ്റെ ഭാ​ഗമായി ലഭിച്ച എല്ലാ പരാതികളും ഡിജിപി കൊല്ലം റൂറൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

​മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ ഭാര്യയുടെ ആരോപണത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെയും പരാതികൾ വന്നിരുന്നു. കേസ് ഒത്തുതീർപ്പായതോടെ ഈ പാരതികളിലും നടപടിയുണ്ടാവില്ല. പൊലീസ് ആസ്ഥാനത്തേക്ക് നിരവധി പരാധികൾ എത്തിയിരുന്നു. എന്നാൽ കേസിൽ പൊലീസ് സ്വീകരിച്ച നടപടികളിൽ വീഴ്ചകളുണ്ടായില്ലെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
[masterslider id="10"]

Related posts