മെട്രോ ട്രെയിൻ സർവീസുകൾ: രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെ

ബെംഗളൂരു: ഇന്നു മുതൽ നഗരത്തിലെ മെട്രോ ട്രെയിൻ സർവീസുകൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് സർവീസ് നടത്തുക.

തിങ്കൾ മുതൽ വെള്ളി വരെയാണ് സർവീസുകൾ നടത്തുകയെന്നും ശനി ഞായർ ദിവസങ്ങളിൽ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല എന്നും നമ്മ മെട്രോ വാക്താവ് അറിയിച്ചു.

ജൂൺ 21 മുതൽ ആരംഭിച്ച രണ്ടാം ഘട്ട അടച്ചിടൽ കാലഘട്ടത്തിലും രാവിലെ 7 മണി മുതൽ 11 മണി വരെയും വൈകിട്ട് 3 മണി മുതൽ 6 മണി വരെയും മെട്രോ ട്രെയിൻ സർവീസുകൾ നടത്തിയിരുന്നു.

  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

ഇന്ന് മുതൽ പുനരാരംഭിക്കുന്ന സർവീസുകൾ 15 മിനിറ്റ് ഇടവേളകളിൽ ആയിരിക്കുമെന്നും യാത്രക്കാരുടെ ആധിക്യം കൂടുന്ന രാവിലെയും വൈകുന്നേരവും മാത്രം 5 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുമെന്നും മെട്രോ അറിയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts